ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റി വച്ച സാഹചര്യ ത്തില്‍ കേരളത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്നും ഐ എം എ
ന്യൂഡല്‍ഹി : ബക്രീദിനോട് അനുബന്ധിച്ച് കേരളത്തില്‍ ലോക്ഡൗണ്‍ ഇളവ് നല്‍കിയതില്‍ ആശ ങ്കയറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് ഭീതി നിലനില്‍ക്കെ സര്‍ക്കാര്‍ എടുത്ത തീരുമാനം തെറ്റാണെന്ന് ഐഎംഎ പ്രസ്താവനയില്‍ പറയുന്നു. തീരുമാനം അനവസര ത്തിലുള്ള താണെന്നും ദൗര്‍ഭാഗ്യകരമെന്നും ഐഎംഎ അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാന പ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റി വച്ച സാഹചര്യത്തില്‍ കേരളത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകര മെന്നും ഐ എം എ ചൂണ്ടിക്കാട്ടി.
പെരുന്നാളിനോട് അനുബന്ധിച്ച് രോഗ വ്യാപനം കുറഞ്ഞ മേഖലകളില്‍ ബുധനാഴ്ച വരെ കടകളെ ല്ലാം തുറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഈ അനുമതി പിന്‍വലിക്കണമെ ന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ബക്രീദിനോട് അനുബന്ധിച്ച് ഇളവുകള്‍ അനുവദിച്ചത്. വലിയപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തി ല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേ ധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.