രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാന ങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. രാജ്യ ത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകളാണ്. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. പല സംസ്ഥാനങ്ങളി ലും കോവിഡ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങ ള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാ നി ര്‍ദേശം. രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകളാണ്. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ച തായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുക ളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്.
തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, കര്‍ശന നിരീക്ഷണം തുടരണം, കോവിഡ് സാം പിളുകളുടെ ജനിതകശ്രേണീകരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാ ണ് കേന്ദ്ര ആരോ ഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവ ശ്യപ്പെട്ടിട്ടുള്ളത്. കോവി ഡ് വ്യാപനം കൂ ടുന്നത് കണക്കിലെടുത്ത് ചണ്ഡീഗഡില്‍ മാസ്‌ക് നി ര്‍ബന്ധമാക്കിയിട്ടുണ്ട്.
ദിനം പ്രതി 66 ശതമാനത്തില്‍ അധികം കേസുകളുടെ വര്‍ധനയുമാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. രോഗ ബാധയില്‍ വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയ നാല് സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ ജാഗ്രതാ നിര്‍ ദേശം നല്‍കിയിട്ടുള്ളത്. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് പുറമെ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളോടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യ പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ആ യിരത്തിന് മുകളിലേക്ക് ഉയരുന്നു. ചില സംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുന്നത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഒരു ശതമാന്ത തിന് താഴെയാണ്. എങ്കിലും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യ പ്പെട്ടു.