പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എ ല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയ റക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ്
കൊച്ചി: പ്രതിരോധശേഷി കുറയുന്ന പ്രവണത കോവിഡിനു ശേഷം കൂടുതല്‍ പ്രകടമാകുന്ന സാ ഹചര്യ ത്തില്‍ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി ജീവിതശൈലിയില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് വൈദ്യരത്നം ഔഷധശാലയുടെ മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. ഇ ടി നീലകണ്ഠന്‍ മൂസ് പറഞ്ഞു.
പ്രതിരോധശേഷി കുറവ് മൂലമാണ് കുട്ടികളില്‍ ഇടക്കിടെ പനി ബാധിക്കുന്നതായി കാണുന്നുണ്ട്. കോവിഡിനു ശേഷമുള്ള ജീവിതശൈലി പ്രതിരോധശേഷിയെ ദുര്‍ബലമാക്കി. വൈറ്റമിന്‍ ഡി 3 ബി 12 എന്നിവയുടെ കുറവുകള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണെന്നു ആരോഗ്യ വിദഗ്ധര്‍ വെളിപ്പെ ടുത്തുന്നു.
‘ദുര്‍ബലമായ പ്രതിരോധശേഷി മൂലം കുട്ടികള്‍ക്ക് ഇടക്കിടെ പനി ബാധിക്കുന്നത് ഇപ്പോഴും തുടരു ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ധാരാളമാണ്’, നീലകണ്ഠന്‍ മൂസ്സ് പറഞ്ഞു. വൈറ്റമിന്‍ ഡിയുടെ കുറവ് വീട്ടിലിരുന്ന ജോലിയുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെടുത്താമെങ്കില്‍ വൈറ്റമിന്‍ 12ന്റെ കാര്യത്തി ല്‍ മോശം ഭക്ഷണശീലം, വ്യായാമില്ലാത്ത ജീവിതശൈലി, ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണെന്ന് അഷ്ടവൈദ്യന്‍ ഡോ. കൃഷണ്ന്‍ പറഞ്ഞു.