യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നട ക്കുന്നു വെന്നും ക്ഷേത്ര വിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണി നിരത്താന്‍ ശ്രമം നടക്കുന്നു വെന്നും സിപിഎം
തിരുവനന്തപുരം: കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാന്‍ വ്യാപകമായ ശ്രമം നട ക്കുന്നുണ്ടെന്ന് സി.പി.എം. വര്‍ഗീയതയിലേ ക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാ നുള്ള ശ്രമങ്ങള്‍ ശക്തമാണ്. താലിബാനെപ്പോലും പിന്തുണക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നത് ഗൗരവത രമാണ്. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ബി.ജെ.പി ശക്തിനേടുന്നത് തടയണമെന്നും പാര്‍ട്ടി കുറിപ്പില്‍ പറയുന്നു.
ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന രീതി സാധാരണ കണ്ടുവ രാറില്ലെന്നും കുറിപ്പിലുണ്ട്. അടുത്തകാല ത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗ ത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണം. മുസ്ലീംകള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവി ഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും കുറിപ്പില്‍ വ്യ ക്തമാക്കുന്നു.
ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും തീവ്രവാദ ചിന്തയുള്ളവര്‍ വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ജാഗ്രത പാ ലിക്കണമെന്നും സി.പി.എം ആവശ്യപ്പെടുന്നു.











