കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ചു എന്‍ഐഎ റിപ്പോര്‍ട്ട്. ഐഎസ് കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തടവുകാ രനെ സ്‌ഫോടന കേസ് പ്രതികളില്‍ ഒരാള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തി
ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ ഐഎസ് ബന്ധം സ്ഥിരീകരിച്ചു എന്‍ഐഎ റി പ്പോര്‍ട്ട്. സ്‌ഫോടനക്കേസിലെ പ്രതികള്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ശ്രീലങ്ക യിലെ ഈസ്റ്റര്‍ദിന ചാവേര്‍ ആക്രമണക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചുവെന്ന് സ്ഥിരീകരിച്ചു. കേ സില്‍ അറസ്റ്റിലായ ഫിറോസ് ഇസ്്മായില്‍ എന്നയാള്‍ ഇക്കാര്യം അന്വേഷണ സംഘത്തോടു സമ്മ തിച്ചു.
കേസിലെ പ്രതികളില്‍ ഒരാളായ ഫിറോസ് ഇസ്മയില്‍ എന്നയാളാണ് അതീവ സുരക്ഷാ ജയിലില്‍ എ ത്തിയത്. ഇയാള്‍ ജയിലിലെത്തി ഐഎസ് ബന്ധമുള്ള മുഹമ്മദ് അ സ്ഹറുദ്ദീനെയാണ് കണ്ടത്. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കുള്ള ആളാ ണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ഭീകരാക്രമണത്തില്‍ 250 പേരാണ് കൊല്ല പ്പെട്ടത്. ഐഎസ് ബന്ധം സംശയിച്ച് 2020ല്‍ യുഎഇ ഫിറോസിനെ നാടുകടത്തിയിരുന്നു.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ വെടി മരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെത്തി.75 കിലോ സ്‌ഫോടക വസ്തുക്കളും തീവ്രവാദ ലഘു ലേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ എഫ്‌ഐആറില്‍ പറയുന്നു. കൊല്ല പ്പെട്ട ജമേഷ മുബീനെ മാത്രമാണ് പ്രതിയായി ചേര്‍ത്തിട്ടുള്ളത്.
കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതും ഇവരെ ചോദ്യം ചെയ്തതും. കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട്, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധു കൂടിയായ അഫ്സര്‍ ഖാന്‍ എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.












