കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോണ്‍ ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാ ഗമായി നടക്കുന്ന സെമിനാറില്‍ പ ങ്കെടുക്കാനെത്തിയ കെ വി തോമസിനെ ചുവന്ന ഷാ ള്‍ അണിയിച്ച് എം വി ജയരാജന് അടക്കമുള്ള നേതാക്കള്‍ വിമാനത്താവളത്തില്‍ സ്വീ കരിച്ചു
കണ്ണൂര്‍ : കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി.സിപിഎം പാര്‍ട്ടി കോണ്‍ ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെ മിനാറില്‍ പങ്കെടുക്കാനെത്തിയ കെ വി തോമസിനെ ചുവന്ന ഷാള്‍ അണിയിച്ച് എം വി ജയരാജന് അ ടക്കമുള്ള നേതാക്കള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ചുവന്ന ഷാള്‍ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയിലേക്കല്ല പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് താന്‍ വന്നതെന്നായിരുന്നു തോമസി ന്റെ മറുപടി. കോണ്‍ഗ്രസാണോ പാ ര്‍ട്ടി കോണ്‍ഗ്രസാണോ വലുതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നെ പറയാമെന്നും കെ വി തോമസ് മറുപടി നല്കി. നാളെയാണ് സെമിനാര്‍ നടക്കുന്നത്.
അതേസമയം, സിപിഎം വേദിയില്‍ കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കാന്‍ അവസരം കിട്ടിയാല്‍ വി നിയോഗിക്കണമെന്നും എന്നാല്‍ അച്ചടക്കം ലംഘിച്ചാവരുതെന്നും മുതിര്‍ന്ന നേതാവ് പ്രഫ.പി ജെ. കു ര്യന്‍ പറഞ്ഞു. സംസാരിക്കുന്ന വിഷയം എന്താണെന്ന് അറിഞ്ഞിട്ടാവണം കെ വി തോമസിനെതിരെ നട പടിയെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുക്കുന്ന തോമസിനെതിരെ എന്തു നടപടി എടുക്ക ണമെന്ന കാര്യത്തില്‍ കെപിസിസി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സസ്പെന്‍ഷനടക്കമുള്ള ന ടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ കെ വി തോമസിനെ അവഗണിക്കണമെന്ന നില പാടും മറ്റൊരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്. മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുമായി ആലോ ചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്.