തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് അനില്‍കുമാര്‍ നിലപാട് കടുപ്പിക്കുന്നത്. നിലപാട് വിശദീകരി ക്കാന്‍ അനില്‍കുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണും.
കോഴിക്കോട്: ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നട ത്തിയതിന് സസ്പെന്‍ഷനിലായ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കോ ണ്‍ഗ്രസ് വിടുമെന്ന് സൂചന. തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തി ലാണ് അനില്‍ കുമാര്‍ നിലപാട് കടുപ്പിക്കുന്നത്.
പരസ്യപ്രസ്താവന സംബന്ധിച്ച് കെ പി അനില്‍കുമാര്‍ നല്‍കിയ വിശദീകരണം കെപിസിസി നേ തൃത്വം തള്ളിയിരുന്നു.നിലപാട് വിശദീകരി ക്കാന്‍ അനില്‍കുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണും.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് നേതൃത്വം പ്രതികരി ച്ചിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമ ല്ലെന്നാണ് കെ പി അനില്‍കുമാറിന്റെ നിലപാട് വ്യ ക്തമാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായരുന്നത് കെ പി അനില്‍കുമാറിനാണ്. ഡിസിസി അധ്യക്ഷ നിയമന ത്തില്‍ പരസ്യപ്രതികരണം അറിയിച്ച അനില്‍കു മാറിനെ പാര്‍ട്ടി ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.
സസ്പെന്‍ഷന് പിന്നാലെ പരസ്യപ്രതികരണം നടത്തിയതില്‍ അനില്‍കുമാര്‍ നേതൃത്വത്തിന് വിശ ദീകരണം നല്‍കിയെങ്കിലും നേതൃതം അസംതൃപ്തരായിരുന്നു.