കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്‍കി വിഡി സതീശനെ പ്രതിപക്ഷ നേതാ വായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളില്‍ കെപിസിസിയിലും അഴിച്ചുപണിയുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന് വേണ്ടിയുള്ള മുറവിള ഇനിയും കെട്ടടങ്ങു കയില്ലെന്ന് വ്യക്തമാക്കുന്ന സൂചനകള്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയ സ്ഥിതിക്ക് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റാനുള്ള സാധ്യത ഇതോടെ ശക്തിപ്പെട്ടു. കോണ്‍ഗ്രസില്‍ തലമുറമാറ്റമെന്നു വ്യക്തമായ സൂചന നല്‍കി വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഹൈക്കമാന്‍ഡ് കെപിസിസിയിലും അടിമു ടി മാറ്റത്തിന് ഒരുങ്ങുകയാണ്. ഒരു മാസത്തിനുള്ളില്‍ കെപിസിസിയിലും അഴിച്ചുപണിയുണ്ടാവു മെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ശക്തമായ എതിര്‍പ്പുകള്‍ തള്ളിയാണ്, വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അവ സാന നിമിഷം വരെ എതിര്‍പ്പുയര്‍ത്തിയ നേതാക്കളോട് തീരുമാനം അംഗീകരിച്ചേ പറ്റൂവെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയമസഭ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് ചെന്നിത്ത ലയെ മാറ്റി സതീശനെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഈ സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാ നമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ഇക്കാര്യ ത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്കു നല്‍കി കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പള്ളിയുടെ പിന്‍ഗാമിയെ സംബന്ധിച്ച് നേതൃത്വത്തില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തും. അതോടൊപ്പം പാര്‍ട്ടിയില്‍ മറ്റു മാറ്റങ്ങളും ഉണ്ടാവുമെന്നാണ് സൂചന.











