ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോട നം നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ജനങ്ങളെ കോടതിയ്ക്ക് സമീപത്ത് നിന്നും മാറ്റി
ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ ബോംബ് സ്ഫോടനം.രണ്ട് പേര്‍ കൊല്ലപ്പെട്ടു.നിരവധി പേ ര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി.
ലുധിയാന ജില്ലാ കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലുള്ള ശുചിമുറിയിലാണ് സ്ഫോടനം നടന്നത്. അപകടത്തിന് പിന്നാലെ ജനങ്ങളെ കോടതിയ്ക്ക് സമീപത്ത് നിന്നും മാറ്റി. പ്രദേശം പൊലീസ് വളഞ്ഞിരി ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗിക്കുന്നുണ്ട്. എന്നാല്‍ സ്ഫോടക വസ്തുവിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. സ്ഫോടനത്തിന്റെ കാരണവും വ്യക്തമല്ല.പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടതിക്ക് പുറത്ത് തടിച്ചുകൂടി നിന്നവര്‍ ഉഗ്രശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആറുനി ല കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നു.












