കൊച്ചി: ജില്ലയിൽ കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക് ഷോർ ആശുപത്രി കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങി. ഒരേ സമയം 40 പേരെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന കേന്ദ്രത്തിൽ ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സേവനം 24 മണിക്കൂറും ലഭിക്കും. കൊവിഡ് പോസിറ്റിവ് ആയി മിതമായ ലക്ഷണങ്ങൾ കാണിക്കുന്നവർക്കാണ് (കാറ്റഗറി എ രോഗികൾ) കേന്ദ്രത്തിൽ ചികിത്സ തേടാനാവുക. രോഗം മൂർച്ഛിക്കുന്നവരുടെ പ്രത്യേക പരിചരണത്തിനു വേണ്ട സൗകര്യങ്ങളും ഒരുക്കും. 24 മണിക്കൂർ ആംബുലൻസ് സേവനവും ഉണ്ട്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗം ഗുരുതരമാകുന്നവര്‍ക്ക് ചികിത്സ ലഭിയ്ക്കുമെന്ന് ഉറപ്പുവരുത്താനാണ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് തുടക്കമിട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 75920 22083.
