ഡൽഹി: ഡൽഹി അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 വയസ്സുള്ള ഡോക്ടർ ജോഗീന്ദർ ചൗധരി അന്തരിച്ചു. കഴിഞ്ഞ ജൂൺ 28 മുതൽ മുതൽ അദ്ദേഹം ഡൽഹിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബി എസ് എ ആശുപത്രി, എൽ എൻ ജെ പി എന്നീ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഡോക്ടറെ അതിവ ഗുരുതരാവസ്ഥയിലാണ് ഒടുവിൽ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ഗ്രാമത്തിൽ നിന്ന് ഡോക്ടറായ യോഗീന്ദർ ചൗധരി ഗ്രാമീണർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഗ്രാമത്തിൽ നിന്ന് ഡോക്ടർ ആകുന്ന ആദ്യത്തെ വ്യക്തിയും ജോഗീന്ദർ ആയിരുന്നു. ജോഗീന്ദറുടെ പിതാവ് ഒരു പാവപ്പെട്ട കർഷകതൊഴിലാളി ആണ്. മൂത്ത മകനായ ജോഗീന്ദറുടെ സഹായത്താലാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും ജോഗീന്ദർ തന്നെയാണ് സഹായിച്ചിരുന്നത്. വിദ്യാഭ്യാസ ലോണെടുത്താണ് ജോഗീന്ദർ എംബിബിഎസ് പൂർത്തിയാക്കിയത്. 2019 ഒക്ടോബർ മുതലാണ് പഠന ശേഷം ജൂനിയർ ഡോക്ടറായി അംബേദ്കർ ആശുപത്രിയിലെത്തിയത്.
ജോഗി ന്ദറുടെ കൊവിഡ് ചികിത്സാച്ചെലവിന് കുടുംബം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ജോഗീന്ദറുടെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയുടെ ബിൽ വന്നപ്പോൾ സുഹൃത്തുക്കളും , സഹപ്രവർത്തകരും ചേർന്ന് പിരിവ് നടത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ജോഗീന്ദറുടെ ചികിത്സാ ചിലവ് മുഴുവനും ഡൽഹി സർക്കാർ ഏറ്റെടുത്തെങ്കിലും, ചികിത്സ നടത്തിയിരുന്ന ഗംഗാറാം ആശുപത്രി എല്ലാ ബില്ലുകളും പിൻവലിച്ചതും വലിയ വാർത്തയായിരുന്നു.
യുവാവായ ഒരു ഡോക്ടറുടെ അകാലത്തിലുള്ള വേർപാടിൽ ആരോഗ്യ പ്രവർത്തകർ ഞെട്ടലിലാണ്.











