കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ഹവാല പണമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാര ണത്തിന് കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച താണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോ ര്‍ട്ടില്‍ പറഞ്ഞു
തൃശൂര്‍ : കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബിജെപിയുടെ പണം തന്നെയെന്ന് പൊലീസ് കോട തിയെ അറിയിച്ചു. പിടിച്ചെടുത്തത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാര ണത്തിന് കര്‍ണാടകത്തില്‍ നിന്ന് എത്തിച്ചതാണെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോ ര്‍ട്ടില്‍ പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ധര്‍മരാജന്‍, സുനില്‍ നായിക്ക്, ഡ്രൈവര്‍ ഷംജീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസിലെ പരാതിക്കാരനായ ധര്‍മരാജന് പണം വിട്ടുനല്‍കരുതെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കേസന്വേഷണത്തെ ബാധിക്കുമെന്നും തെ ളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ചൂണ്ടികാട്ടിയാണ് ധര്‍മരാജന്റെയും കൂട്ടാളികളുടെയും ഹര്‍ജി പൊലീസ് എതിര്‍ത്തത്.
കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന കുഴല്‍പ്പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കാര്‍ ത്തിക്കിന് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ അടി സ്ഥാനത്തിലാ ണ് ധര്‍മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കൊണ്ടു വന്നതെന്നും ഡിവൈഎസ്പി വി കെ രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതിയെ തെറ്റിദ്ധ രിപ്പിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമാണ് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്. പണമെത്തുന്നത് സം ബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് വരെ അറിയാമായിരുന്നെന്ന മൊഴികളും സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പൊലിസ് റിപ്പോ ര്‍ട്ടില്‍ വ്യക്തമാക്കി.