രവി പൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായാ ണ് വിവരം. ആസൂത്രണം നടത്തിയതും ക്വട്ടേഷന്‍ നല്‍കിയതും ഗുണ്ടാ നേതാവെന്ന് രവി പൂജാരിയുടെ മൊഴി.
കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. രവി പൂജാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്യാ ന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായാണ് വിവരം. ആസൂത്രണം നടത്തിയതും ക്വട്ടേഷന്‍ നല്‍ കിയതും ഗുണ്ടാ നേതാവെന്ന് രവി പൂജാരിയുടെ മൊഴി. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കും. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണില്‍ വിളിച്ചിരുന്നെന്നും രവി പൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു.
കേസില്‍ ആസൂത്രണം നടത്തിയതും ഗുണ്ടാ നേതാവായിരുന്നുവെന്ന് പൂജാരി പറഞ്ഞു. ഇയാളെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കും. കാസര്‍ കോട് സ്വദേശി ജിയ, മൈസൂര്‍ സ്വദേശി ഗുലാം എന്നി വര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയത്. രവി പൂജാരിയെ ഫോണില്‍ വിളിച്ചു ക്വട്ടേഷന്‍ കൈമാറി യത് ഗുലാം ആയിരുന്നു. നടി ലീന മരിയ പോളിനെ മൂന്ന് തവണ ഫോണില്‍ വിളിച്ചിരുന്നുവെന്നും രവി പൂജാരി വ്യക്തമാക്കി. വാട്‌സ് ആപ് കോള്‍ വഴി ആയിരുന്നു ഫോണ്‍ വിളിച്ചത്. ലീനയുടെ സു ഹൃത്തായ ഡോക്ടറിനെയും അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.
ലീനാ മരിയാ പോളിനെ വിളിച്ചു ഭീഷണിപ്പെടുത്തുക എന്നതായിരുന്നു തന്നോട് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവ് ആവശ്യപ്പെട്ടത്. നടിയുടെ പക്കല്‍ ഒന്നരകോടി ഹവാല പണം ഉണ്ടെന്നും, ഇത് തട്ടിയെടുക്കുക ആയിരുന്നു ഉദ്ദേശം എന്നും പൂജാരി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ലീനയെ മാത്രമല്ല മറ്റ് പലരെയും സമാനമായ രീതിയില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്ന തായി അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചിരുന്നു.
നെടുമ്പാശ്ശേരിയിലെ കേരള പൊലീസിന് കീഴിലുള്ള അഠട ആസ്ഥാനത്താണ് രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്. ഈ മാസം 8 വരെയാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിയ്ക്കും. അതേസമയം ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെയും ഒപ്പം ഇരുത്തണമെന്ന ആവശ്യവുമായി രവി പൂജാരിയുടെ അഭിഭാഷകന്‍ ബംഗളൂരു കോടതിയേയും സമീപിക്കും.