വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തു ടര്‍ന്ന് ഉണ്ടായ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ്(70) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശ്വാസതടസം അനുഭവിച്ച് ആശുപത്രിയിലായി രുന്നു
കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ്(70) ആണ് മരിച്ചത്. കഴിഞ്ഞ ബുധ നാഴ്ച മുതല്‍ ശ്വാസതടസം അനുഭവിച്ച് ആശുപത്രിയിലായിരുന്നു. പുകയുടെ മണം കടുത്ത ശ്വാസതട സ്സം ഉണ്ടാക്കിയെന്ന് ലോറന്‍സിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.
‘നവംബര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. എന്നാല്‍ ഈ ഒരാഴ്ചയാണ് വിഷമതകള്‍ അനുഭ വിച്ചത് തുടങ്ങിയത്. ഞങ്ങള്‍ക്ക് തന്നെ സഹിക്കാന്‍ കഴിഞ്ഞിരു ന്നില്ല. പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയണോ?, രാത്രി സമയത്താണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. വാതിലും ജനലും അടച്ചിട്ടി ട്ടും പുക അകത്തുകയറി. പുകയല്ല, മണമാണ് സഹിക്കാന്‍ കഴിയാതെ വന്നത്’ – ലിസി പറയുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ലോറന്‍സ് മരിച്ചത്. നവംബ ര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ചതായി ബന്ധു ക്കള്‍ ആരോപിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ പോയി ചികിത്സ തേടി. വീട്ടില്‍ തിരിച്ചെത്തിയിട്ടും ശ്വാ സതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഓക്സിജന്‍ ലെവല്‍ താഴുന്ന സാഹചര്യവും ഉണ്ടായിരുന്നതാ യി ബന്ധുക്കള്‍ ആരോപിക്കുന്നു. പുകയുടെ മണമാണ് ലോറന്‍സിന് സഹിക്കാന്‍ കഴിയാതെ വന്നിരു ന്നതെന്നും ബന്ധുക്കള്‍ പറയുന്നു.