ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അ പ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തില്‍ ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് ശരി. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ദരാണെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടു വെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍. കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമാണെന്ന് കഴിഞ്ഞ ദിവസം ഒരു മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണ്. കൊച്ചിയിലെ വായു ഏറ്റവും മോശമായത് ഈ ദിവസങ്ങളില്‍ ഏഴാം തീയതിയാണ്. അത് 259 പിപിഎം ആണ്. അന്ന് തീപിടിത്തം ഇല്ലാത്ത ഡല്‍ ഹിയിലെ എയര്‍ ക്വാളിറ്റി 238 ആണ്.
ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അപ്പോഴാണ് ഡല്‍ഹി യില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തില്‍ ശ്വസിക്കണമെ ങ്കില്‍ ഇവിടെ വരണമെന്നതാണ് ശരി. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ദരാണെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേരളത്തിലേക്കാള്‍ മോശം വായുമാണ്. എന്നിട്ട് ഡല്‍ഹിയില്‍ നിന്ന് ചില നേതാക്കളും മന്ത്രിമാരും ഇവിടെ വന്നിട്ട് ഐ ക്യാന്‍ഡ് ബ്രീത്ത് എന്ന് പറയുകയാണെന്നും മന്ത്രി പരിഹ സിച്ചു.
ബ്രഹ്‌മപുരത്ത് ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബ്രഹ്‌മപുരത്ത് നിന്ന് അയല്‍ ജില്ലകളില്‍ വരെ വിഷപ്പുക നിറഞ്ഞു. ഇത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച രാ സ വസ്തുവാണ് പുകയില്‍ അടങ്ങിയിരിക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രി അവിടെ ആരോഗ്യപ്രശ്നമില്ലെന്ന് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പറഞ്ഞ തെന്നും വിഷയം ലഘുകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പ്രശ്നം ഇത്ര വഷളാവാന്‍ കാരണമെന്നും പ്രതി പക്ഷ നേതാവ് സഭയില്‍ പറഞ്ഞു.
കൊച്ചി നഗരം ഇന്നും പുകയുകയാണെന്ന് ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമാണ് ബ്രഹ്‌മപുരത്തേത്ത്. വീടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് കൊച്ചിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. അഗ്‌നി ശമന യൂണിറ്റുകള്‍ വെള്ളത്തി നായി വരി നില്‍ക്കേണ്ട അവസ്ഥയിലാണ്. ദുരന്തം നേരിടുന്നതില്‍ സര്‍ ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഒമ്പത് ദിവസം കഴിഞ്ഞപ്പോഴാണ് മന്ത്രിമാര്‍ ബ്രഹ്‌മപുരം സന്ദര്‍ ശി ച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം സൃഷ്ടിച്ചതിന് സമാനമാണ് കൊച്ചിയിലെ ദുരന്തമെന്നും അദ്ദേഹം പറ ഞ്ഞു.












