കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അ ഞ്ചു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാ ജരായത്
കൊച്ചി: കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച് അഫ്സലും ആളൂ രും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
ഇതേത്തുടര്‍ന്ന് ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്ട്രേറ്റ് ഡിംപിളിനോട് ചോദിച്ചു. അഫ്സ ലിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് ഡിംപിള്‍ മജിസ്ട്രേറ്റിനോട് പറഞ്ഞു. തുടര്‍ന്ന് കോടതിക്കുള്ളി ല്‍ ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് ഇരുവരോടും പറഞ്ഞു.
പിന്നീട് ആളൂര്‍ കേസില്‍ നിന്നും പിന്മാറി. മോഡലായ പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനാ ണ് ഇരയായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡി യില്‍ വേണം. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണം. നാലാംപ്രതി ഡിംപിള്‍ കേരളത്തിലെത്തി യതു മുതലുള്ള ഇടപെടലുകളെ ക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതി യില്‍ വ്യക്തമാക്കി.










