കൈത്തറിയിൽ ഇൻസ്റ്റലേഷൻ വിസ്മയമൊരുക്കി ലക്ഷ്മി മാധവൻ

അപർണ

മലയാളത്തനിമയുടെയും ഗൃഹാദുരതയുടെയും പ്രതീകമായ കസവ് മുണ്ടിൽ അത്യപൂർവമായ കലാസൃഷ്ടി ഒരുക്കുകയാണ് ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ. ജനിച്ചത് കേരളത്തിലെങ്കിലും പഠിച്ചതും വളർന്നതും കലാരംഗത്ത് തിളങ്ങിയത് ഇന്ത്യയിലെ വൻനഗരങ്ങളിലും വിദേശത്തുമാണ്. കലയിലും ജീവിതത്തിലും നിറഞ്ഞുനിന്ന ഗൃഹാതുരത്വവും അസ്തിത്വചിന്തകളും നീറ്റലായി ദീർഘനാൾ കൊണ്ടുനടന്നത്തിന്റെ കലാരൂപം കൂടിയാണ് ‘അമ്മമ്മയുടെ മുണ്ട് വേഷ്ടി’ അഥവാ ‘ഹാംഗിംഗ് എ ത്രെഡ് ‘ എന്ന കലാരൂപം. 
മുത്തശ്ശിക്കുള്ള സമർപ്പണം കൂടിയാണ് ലക്ഷ്മിയുടെ കലാസൃഷ്ടി.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ‘ലോകമേ തറവാട് ‘ എന്ന വിഷയത്തിൽ ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിലാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. ജൂലായ് വരെ പ്രദർശനം തുടരും.
ഫെമിനിസം, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളും ഇഴപിരിച്ചു ചേർത്തതാണ് സൃഷ്ടി. ഇഴയടുപ്പമുള്ള കൈത്തറി വസ്ത്രം നെയ്‌തെടുത്ത് അതിന്മേൽ അക്ഷരങ്ങളും വാക്കുകളും തുന്നിയും പ്രിന്റ് ചെയ്തുമാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.
പാരമ്പര്യരീതിയിൽ നെയ്‌തെടുത്ത ആറു കൈത്തറി കസവ് മുണ്ടുകൾ ഉപയോഗിച്ചാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. അതിന്മേൽ അക്ഷരങ്ങളും വാക്കുകളും തുന്നിയും പ്രിന്റ് ചെയ്തും ചേർത്തു. കൈത്തറിയുടെ ഇഴയടുപ്പം പോലെ വ്യക്തികൾ തമ്മിലുള്ള വൈകാരികതയുടെ അടുപ്പവും വൈകാരികതയും ഇതുവഴി ധ്വനിപ്പിക്കുന്നു. സ്വാതന്ത്ര്യം, വിവേകം, വിശ്വാസം, പെൺലൈംഗികത തുടങ്ങിയ സമകാലികപ്രസക്തിയുള്ള വിഷയങ്ങളും കസവ് സൃഷ്ടിയിൽ വിഷയങ്ങളാകുന്നുണ്ട്. ചുവന്ന നിറത്തിൽ ഒരുക്കിയ വാക്കുകൾ വ്യാകരണത്തിനും സെമസ്റ്റിക് ഘടനകൾക്കും അപ്പുറമായാണ് വിന്യസിക്കുന്നത്. ചോരയുടെ കരുത്തും ചുവപ്പിലൂടെ ധ്വനിപ്പിക്കുന്നു.
അമ്മമ്മയുടെ മുണ്ടിന്റെയും നേര്യതിന്റെും സുഗന്ധം ചിതകാരി ലക്ഷ്മി മാധനവ് നൊസ്റ്റാൾജിയ മാത്രമല്ല. പുതിയൊരു കലാസൃഷ്ടിയുടെ കരുത്തും സന്ദേശവുമാണ്. ഒപ്പം അമ്മമ്മയ്ക്ക് കൊച്ചുമകളുടെ സമർപ്പണവുംമാണ്. തന്റെ ഇൻസ്റ്റലേഷനെക്കുറിച്ച് ലക്ഷ്മി മാധവൻ ദ ഗൾഫ് ഇന്ത്യൻസ് ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

പ്രചോദനം അമ്മമ്മ, അസ്തിത്വചിന്തകൾ

Also read:  സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല, ജനത്തെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കും : ഇ പി ജയരാജന്‍

‘തുണി ഉപയോഗിച്ച് ഇതുവരെ ഞാൻ സൃഷ്ടികൾ നടത്തിയിട്ടില്ല. ബോസ് കൃഷ്ണമാചാരിയാണ് ലോകമേ തറവാട് എന്ന വിഷത്തിൽ ഷോ ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞത്. കുറച്ചുകാലം ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കൊവിഡ് മഹാമാരി വന്നപ്പോൾ കൂടുതൽ സമയം വീട്ടിലിരിക്കേണ്ടിവന്നു. വീട്ടിലിരുന്നായിരുന്നു അക്കാലത്ത് കലാപ്രവർത്തനം നടത്തിയത്. പുതിയ ആശയത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞതോടെ കഴിഞ്ഞ ഒക്‌ടോബറിലാണ് ആശയം രൂപപ്പെടുത്തി സൃഷ്ടിക്ക് തുടക്കമിട്ടത്. ഒട്ടേറെ ആലോചനകൾക്ക് ശേഷമായിരുന്നു വിഷയം കണ്ടെത്തിയത്.’
വീട്, ഗൃഹാതുരത്വം എന്നിങ്ങനെയാണ് ചിന്തിച്ചുതുടങ്ങിയത്. വീടെന്ന ചിന്ത വരുമ്പോഴെക്കെ നാടായ വടകരയിൽ എന്റെ അമ്മമ്മയ്‌ക്കൊപ്പം ചെലവിട്ട നാളുകളാണ് ഓർമ്മയിലെത്തുക. അമ്മമ്മയ്‌ക്കൊപ്പം നാട്ടിൽ കുറെയധികം കാലം ചെറുപ്പത്തിൽ ചെലവഴിച്ചിട്ടുണ്ട്. എന്നെ ഒട്ടേറെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയും പ്രചോദനവും നൽകിയത് അമ്മമ്മയാണ്. അമ്മമ്മ അണിഞ്ഞരുന്ന മുണ്ടും വേഷ്ടിയുമാണ് എപ്പോഴും മനസിലെത്തുക. അമ്മമ്മയുടെ ഇഷ്ടവേഷം അതാണ്. അവധിക്കാലങ്ങളിൽ അമ്മമ്മയുടെ അടുത്തെത്തുമ്പോഴും വേഷം മാറിയിട്ടുണ്ടാവില്ല. കഞ്ഞിവെള്ളത്തിൽ മുക്കി ഉണങ്ങി തേച്ചിടുന്ന മുണ്ടിന്റെ സുഗന്ധം ഇന്നും മനസിലുണ്ട്. കണ്ണടച്ചുപിടിച്ചാൽ അത് മൂക്കിലെത്തും. വലിയൊരു ഗൃഹാതുരമായ ഓർമ്മയാണത്.
വീടെന്നാലും ആശ്വാസമെന്നാലും പിന്തുണയെന്നാലും അമ്മമ്മയാണ്. ചെറുപ്പത്തിൽ ആരെങ്കിലും വഴക്കു പറഞ്ഞാലോ ഭയം തോന്നിയാലോ അമ്മമ്മയുടെ മുണ്ടിനിടയിൽ ഒളിച്ചിരിക്കുമ്പോൾ ലഭിച്ചിരുന്ന സുരക്ഷിതത്വബോധം വളരെ വലുതായിരുന്നു. ആ ചിന്തയിൽ നിന്നാണ് മുണ്ടും വേഷ്ടിയും ഉപയോഗിച്ച് കലാസൃഷ്ടിയെന്ന ആശയം ഉറപ്പിച്ചത്. അമ്മമ്മയ്ക്ക് എന്റെ സമർപ്പണവും ആദരവും കൂടിയാണ് ഈ സൃഷ്ടി. വടകരയിൽ താമസിക്കുന്ന അമ്മമ്മയ്ക്കിപ്പോൾ 95 വയസുണ്ട്.
ബാലരാമപുരം കൈത്തറി നെയ്ത്ത് ഗ്രാമത്തിൽ പോയി ആറ് തറികൾ തിരഞ്ഞെടുത്താണ് സൃഷ്ടികൾക്ക് തുടമിട്ടത്. അവർ പ്രത്യേകമായി നെയ്തുതന്ന വസ്ത്രങ്ങൾ ഉപയോഗിച്ചാണ് സൃഷ്ടി നടത്തിയത്. ഒരു നെയ്ത്തു കുടുംബം മുഴുവനായി എനിക്കൊപ്പം പ്രവർത്തിച്ചു. ഞാൻ നിർദേശിച്ചരീതിയിൽ നെയ്തു തന്നു. ഏറ്റവും മികച്ചതാവണം അതെന്ന് നിർബന്ധമുണ്ടായിരുന്നു. കാരണം എന്റെ അമ്മമ്മയ്ക്കുള്ള സമർപ്പണം കൂടിയായിരുന്നു സൃഷ്ടി. വളരെ പാഷനോടു കൂടിയാണ് ചെയ്തത്.
നെയ്‌തെടുത്ത വസ്ത്രത്തിൽ അക്ഷരങ്ങളും വാക്കുകളും പ്രിന്റ് ചെയ്താണ് സൃഷ്ടി പൂർത്തിയാക്കിയത്. നന്നായി സംസാരിക്കുകയും കഥ പറയുകയും ചെയ്തിരുന്ന അമ്മമ്മയുടെ രീതി അനുകരിച്ചാണ് അക്ഷരങ്ങളും വാക്കുകളും നെയ്‌തെടുത്ത വസ്ത്രങ്ങളിൽ ചേർത്തത്. മലയാളത്തിലും ഇംഗ്‌ളീഷിലും അവ ചെയ്തിട്ടുണ്ട്. കേരളത്തിലും പുറത്തുമായി ജീവിച്ചതിന്റെ ആത്മാംശവും രണ്ടു ഭാഷകൾ ഉപയോഗിക്കാൻ പ്രേരണയായി. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചത് മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പഠിച്ചത്. കുറെനാൾ ഡൽഹിയിലും ജീവിച്ചു. അമേരിക്കയിലും കുറെനാൾ കലാപ്രവർത്തനവുമായി കഴിഞ്ഞു. അപ്പോഴൊക്കെ എന്നിലുണർന്ന ചോദ്യം വേരുകൾ എവിടെ എന്നതായിരുന്നു. അതിനുള്ള മറുപടിയും വീട്ടിലേയ്ക്കുള്ള തിരിച്ചുവരവുമാണ് ഈ സഷ്ടി. എനിക്ക് തന്നെ നൽകിയ മറുപടി. വിദേശത്തുള്ളപ്പോൾ നാടേത്, ഭാഷയേത് എന്നൊക്കെ പലരും ചോദിച്ചിരുന്നു. മാതൃഭാഷ സംസാരിക്കാൻ കഴിയില്ലേയെന്ന് ചോദിച്ചവരുമുണ്ട്. മാതൃഭാഷ അറിയില്ലെന്ന തോന്നൽ വരെയുണ്ടായി. പാരീസിൽ വലിയ കലാകാരന്മാരും മറ്റും അവരുടെ മാതൃഭാഷയാണ് യാതൊരു സങ്കോചവും കൂടാതെ അഭിമാനത്തോടെ സംസാരിക്കുക.
അന്നു മുതൽ തുടങ്ങിയതാണ് എന്റെ വേരുകളിലേയ്ക്ക് പോകണമെന്നും പൈതൃകം കണ്ടെത്തണമെന്നുമുള്ള ചിന്തകൾ. ഞാനും അമ്മയും സംസാരിക്കുമ്പോൾ അമ്മയും മലയാളം മാത്രമായിരുന്നു എന്നോട് സംസാരിക്കുക. ഇംഗ്‌ളീഷിന് അപ്രമാദിത്വം ലഭിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ. കൊളോണിയലിസിത്തിന്റെ ബാക്കിപത്രമാണത്. അവിടെ നിന്നും നമ്മുടെ പൈതൃകത്തിലേക്കും തിരിച്ചുവരുകയാണ് ഈ സൃഷ്ടിയിലൂടെ ഞാൻ. മലയാള അക്ഷരങ്ങൾ സൃഷ്ടിയിൽ ഉപയോഗിക്കുന്നതും പൈതൃകത്തെ അംഗീകരിക്കലാണ്.
പതിനായിരം അക്ഷരങ്ങളാണ് അതിൽ ഉപയോഗിച്ചത്. നൂൽ ഉപയോഗിച്ച് തയ്യാറാക്കിയതാണ് അക്ഷരങ്ങൾ. വലിയൊരു അധ്വാനം അതിനായി വേണ്ടിവന്നെങ്കിലും ഞാൻ വളരെ സംതൃപ്തയാണ്. വളരെ വൈകാരികമായി ഞാൻ ഒരുക്കിയതാണത്. ഓരോ സൂക്ഷ്മാംശങ്ങൾ പോലും പ്രത്യേകം പരിശോധിച്ചു. വലിയ സന്തോഷമുണ്ട് ഈ സൃഷ്ടി പൂർത്തിയാക്കിയതിൽ. അഭിമാനവുമുണ്ട്. സൃഷ്ടി കണ്ട നിരവധിപേർ വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. കലാമേഖലയിൽ നിന്നും നിരവധി പേരുടെ അഭിപ്രായങ്ങളും നിരൂപണങ്ങളും ലഭിച്ചു.

Also read:  ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ലക്ഷ്മി മാധവന്റെ കലാജീവിതവഴികൾ

Also read:  തോക്കിനായി ലൈസന്‍സിന് അപേക്ഷിച്ച് വീട്ടമ്മ

കോഴിക്കോട് ജില്ലയിലെ വടകരയിൽ 1986 ൽ ജനിച്ച ലക്ഷ്മി മാധവൻ മുംബൈ കേന്ദ്രീകരിച്ചാണ് കലാപ്രവർത്തനം നടത്തുന്നത്. മുംെൈബയിലെ ആർട്ട് സ്റ്റുഡിയോയിലാണ് സൃഷ്ടികൾക്ക് രൂപം നൽകുന്നത്. സാൽവസ്ബർഗിലയ സമ്മർ അക്കാഡമിയിൽ പ്രശസ്ത കലാകാരൻ ബെർണാർഡ് മാർട്ടിന്രെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യൻ കലാകാരൻ ജിതിഷ് കല്ലാട്ടിന്റെ പരിശീലനവും നേടി. ഹിയർ ആഫ്റ്റർ ഹിയർ എന്ന ജിതിഷിന്റെ സൃഷ്ടിയിൽ അസിസ്റ്റന്റായും പ്രവർത്തിച്ചു. പാരിസിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് നിക്കോളാസ് മെനാർഡിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.
മുംബൈ, കൊച്ചി, സാൽബർഗ്, കോപ്പൻഹാഗൻ എന്നിവിടങ്ങളിൽ സൃഷ്ടികളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 2018 ലെ കൊച്ചി ബിനാലെയിൽ ദ ബോഡി ഡയലോഗ്‌സ് എന്ന സൃഷ്ടി പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോർട്ടുകൊച്ചിയിലെ കാശി ആർട്ട് കഫേയുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്. 2018 ലെ കല ദോഹ ആർട്‌സ് ഫെസ്റ്റിവലിൽ നൂറ് ഇൻസ്റ്റലേഷനുകളിൽ ഏറ്റവും മികച്ചതിനുള്ള അവാർഡും ലക്ഷ്മി നേടിയിട്ടുണ്ട്.

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES