തിരുവനന്തപുരം തുമ്പയിലെ കിന്‍ഫ്രപാര്‍ക്കിലെ സംഭരണ കേന്ദ്രത്തിലാണ് തീപിടു ത്തമുണ്ടായത്. ആളിപ്പടര്‍ന്ന തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനാംഗ ത്തിന് ദാരുണാന്ത്യം സംഭവിച്ചു. ആ റ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. തീയ ണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാ ഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
തിരുവനന്തപുരം: കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേ ന്ദ്രത്തിനുണ്ടായ തീപിടുത്തത്തില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം തു മ്പയിലെ കിന്‍ഫ്രപാര്‍ക്കിലെ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.ആളിപ്പടര്‍ന്ന തീയണ ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശ മന സേനാംഗത്തിന് ദാരുണാന്ത്യം സംഭവിച്ചു.
ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. തീയണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീ രത്തിലേക്ക് വീഴുകയായിരുന്നു. പുല ര്‍ച്ചെ 1:30 ഓടെയായിരുന്നു വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം അവിടെ സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. ബ്ലീച്ചിംഗ് പൗ ഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകലോക്കെ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെ മിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തിയമര്‍ന്നു.
ചെങ്കല്‍ചൂള, കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാ യൂണിറ്റുകളാണ് തീയ ണയ്ക്കാനായി സ്ഥലത്തെത്തിച്ചേര്‍ന്നത്. ഇതില്‍ ചാക്ക ഫയര്‍ സ്റ്റേ ഷനിലെ സേനാംഗമായിരുന്നു മരണ മടഞ്ഞ രഞ്ജിത്ത്. കോണ്‍ക്രീറ്റ് പാളിക്കടിയില്‍പ്പെട്ട രഞ്ജിത്തിനെ കുറേനേരം പണിപ്പെട്ടാണ് പുറത്തെ ത്തിച്ചത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50 ഓടെ മരണം സ്ഥിരീ കരിക്കുകയായിരുന്നു.