എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് പത്തനംതിട്ട ജില്ലയില്‍. രാവിലെ തിരുവല്ലയിലാണ് ആദ്യ പരിപാടി. തുടര്‍ന്ന് റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നിങ്ങനെയാണ് പത്തനംതിട്ട ജില്ലയിലെ മുഖ്യ മന്ത്രിയുടെ കേരള പര്യടനം.
സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടം തുടര്‍ഭരണത്തിനായി ആഗ്രഹിക്കുന്ന മനസിന്റെ അടയാളമാണ്. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് പരമ്പരാഗത കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോലും സ്വീകരണ പരിപാടികളിലേക്ക് എത്തുന്ന ജനക്കൂട്ടം വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ ആവകാശപ്പെട്ടു.
എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്നത് മനസിലാക്കി തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ സൃഷ്ടിച്ച് വൈകാരികതയുണ്ടാക്കാന്‍ ചില ശ്രമങ്ങളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാദാപുരത്ത് പണ്ട് ബലാല്‍സംഗ കഥ സൃഷ്ടിച്ച് നാടാകെ പ്രചരിപ്പിച്ചു. കൊലപാതകം വരെ നടന്നു. ഒടുവില്‍ അങ്ങനെയൊരു സംഭവമേ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ മിപ്പിച്ചു.
വിശ്വാസികളടക്കമുള്ളവരുടെ ഐക്യനിരയാണ് വേണ്ടത്. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ഒന്നിച്ച് അണിനിരക്കണം. വര്‍ഗീയതയുമായി ഒത്തുതീര്‍പ്പും സമരസപ്പെടലും ഉണ്ടാകരുത്. വര്‍ഗീയതയുമായി ഒളിഞ്ഞും തെളിഞ്ഞുമുണ്ടാക്കിയ കൂട്ടുകെട്ടുകളാണ് യുഡിഎഫിനെ ദുര്‍ബല പ്പെടുത്തിയത്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സാമ്പത്തിക നയമാണ്. ഇത് മനസ്സിലാക്കാതെയാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളെ ന്നും ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.