കേരള ടു ദുബായ്, എഐ ട്രേഡിങ് തട്ടിപ്പ്: ആകർഷിക്കാൻ ‘സൂത്രവിദ്യകൾ’; പ്രവാസി മലയാളികൾക്ക് നഷ്ടമായത് 200 കോട‍ി

investment-fraud-of-more-than-rs-200-crore-by-billion-bees-1

ഇരിങ്ങാലക്കുട : എഐയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെ ട്രേഡിങ്, പുതിയ നിക്ഷേപകരെ ഓഹരിവിപണിയെക്കുറിച്ചു പഠിപ്പിക്കാൻ ട്രേഡിങ് ഫ്ലോർ, ദുബായിൽ വരെ ശാഖ.. 200 കോട‍ിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്താൻ ബില്ല്യൺ ബീസ് ഉടമകൾക്കു കഴിഞ്ഞതിനു പിന്നിലുള്ളതു വൻ ആസൂത്രണം. കമ്പനി നഷ്ടത്തിലായാൽ പോലും നിക്ഷേപകർക്കുള്ള ലാഭ വിഹിതം ഓരോ മാസവും കൃത്യമായി അക്കൗണ്ടിലെത്തുമെന്നു രേഖാമൂലമുള്ള ഉറപ്പു കൂടിയായപ്പോൾ നിക്ഷേപകർ വീണുപോയി.
ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിന്റെ എതിർവശത്തു 2019ൽ ആണു ബില്ല്യൺ ബീസ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനം ആരംഭിച്ചത്. മറ്റു ജില്ലകളിലും സംസ്ഥാനത്തിനു പുറത്തുമൊക്കെ ഏറെ വൈകാതെ ശാഖകൾ തുറന്നു. ദുബായിലും ശാഖ രൂപീകരിച്ച് പ്രവാസി മലയാളികളിൽനിന്നും നിക്ഷേപം സ്വീകരിച്ചു. സ്ഥാപനത്തിന്റെ ആസ്തി പെരുകിയതോടെ 2023ൽ ബസ് സ്റ്റാൻഡ് റോഡിൽ പാം സ്ക്വയറിൽ 2000 ചതുരശ്രയടി വിസ്തീർണത്തിൽ ഓഫിസ് ആരംഭിച്ചു. ഷെയർ ട്രേഡിങ് പഠിപ്പിക്കാനുള്ള പ്രത്യേക ഇടവും ഇവിടെ ഒരുക്കിയിരുന്നു.
നിക്ഷേപകരും ട്രേഡിങ് വിദ്യാർഥികളും എത്തുമ്പോൾ സമയം ചെലവഴിക്കാൻ ഗെയ്മുകൾ, ലൈബ്രറി, കഫെ എന്നിവയും ഇവിടെ ഒരുക്കി. ഒട്ടേറെ ഉദ്യോഗാർഥികളെ ജീവനക്കാരായി നിർത്തുകയും ചെയ്തു.എന്നാൽ, 2024 മാർച്ചിൽ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ജീവനക്കാരിൽ പലരും ഉടമകൾക്കെതിരെ പൊലീസിനു പരാതി നൽകി. എന്നാൽ, ഉടമകൾ നാട്ടിലുണ്ടായിട്ടു പോലും അറസ്റ്റ് ഉണ്ടായില്ല. കമ്പനി ഡയറക്ടർമാരായ ബിബിനും ഭാര്യ ജൈതയും ദുബായിലേക്കു കടക്കുകയും ചെയ്തതോടെ നിക്ഷേപകർ പെരുവഴിയിലായി.
കമ്പനിയുടെ റജിസ്ട്രേഷൻ രേഖകൾ പ്രകാരം 2022 ഒക്ടോബർ ഏഴിനാണു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഹരികളായി സ്വരൂപിച്ച ഒരു കോടി രൂപയാണു കമ്പനിയുടെ മൂലധനം. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനു സമർപ്പിച്ച രേഖകളിൽ ബിബിനും ജൈതയും മാത്രമാണു കമ്പനിയുടെ ഡയറക്ടർമാർ. 2022, 2023 വർഷങ്ങളിൽ കമ്പനിയുടെ വരുമാനം ഇരട്ടിയോളം വർധിച്ചിട്ടുണ്ടെന്നും രേഖകളിലുണ്ട്. എന്നാൽ, കഴിഞ്ഞ വർഷം തുടക്കത്തിൽ കമ്പനി കടുത്ത പ്രതിസന്ധിയിലായി. ജൂണിൽ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.
പണം നഷ്ടപ്പെട്ടവർ നിയമ പോരാട്ടത്തിന്
തട്ടിപ്പിനിരയായവരിൽ നിയമ നടപടിക്കു തയാറായി മുന്നോട്ടു വരുന്നവർ വാട്സാപ് ഗ്രൂപ്പ് രൂപ‍ീകരിച്ചു നിയമ പോരാട്ടത്തിനുള്ള ഒരുക്കം തുടങ്ങി. വൻ തുകകൾ നഷ്ടമായവരിലേറെയും പ്രവാസികളാണെന്നാണു സൂചന. കമ്പനി പൊളിഞ്ഞെന്ന വിവരം പ്രവാസികളിൽ പലരും അറിഞ്ഞുവരുന്നതേയുള്ളൂ. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവന്നാൽ തട്ടിപ്പിന്റെ വ്യാപ്തി 200 കോടി കടന്നു കുതിക്കും.

Also read:  സംസ്ഥാന സ്‌കൂള്‍ കായികമേള: ഗെയിംസ് മത്സരങ്ങള്‍ ഇന്ന് തുടങ്ങും

Related ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഐ.​സി.​സി​ക്ക് പു​തി​യ ലോ​ഗോ

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ന് ഇ​നി പു​തി​യ ലോ​ഗോ. 30 വ​ർ​ഷ​മാ​യി ഐ.​സി.​സി​യു​ടെ പ്ര​തീ​ക​മാ​യി നി​ന്ന ലോ​ഗോ പ​രി​ഷ്ക​രി​ച്ചാ​ണ് മാ​റു​ന്ന കാ​ല​ത്തി​ന്റെ പു​തു​മ​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ

Read More »

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്

ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കില്ലെന്ന് ഖത്തർ എയർവേസ്. ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ കമ്പനി ശേഖരിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി. ട്രംപിന്റെ പുതിയ

Read More »

‘ഹരിപ്പാട് കൂട്ടായ്മ’ ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം മസ്കത്ത്‌: ഹരിപ്പാട്‌ കൂട്ടായ്മ മസ്കത്തിന്റെ പതിനൊന്നാമത്‌ വാർഷികാഘോഷം “ധ്വനി-2025” എന്ന പേരിൽ സംഘടിപ്പിച്ചു. റുവി അൽഫലജ്‌ ഗ്രാന്റ്‌ ഹാളിൽ നടന്ന പരിപാടികൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾ ചേർന്ന്‌

Read More »

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം: സംസ്കാരം ഇന്ന്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക്

Read More »

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

POPULAR ARTICLES

ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്’ ആയി ദുബൈ വിമാനത്താവളം

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

Read More »

അറിവിന്റെ ലോകം അബുദാബിയിൽ; 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി.

അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ്

Read More »

പ്രവാസികൾക്ക് ഇരുട്ടടി: ബാങ്കിങ് മേഖലയിൽ സ്വദേശിവൽക്കരണവുമായി യുഎഇ; 1700 സ്വദേശികൾക്ക് നിയമനം നൽകും

അബുദാബി : രാജ്യത്ത് രണ്ടു വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകും. അഞ്ച് ബാങ്കുകളിലാണ് നിയമനമെന്നു യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണത്തിന്റെ

Read More »

ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു.

ദോഹ : മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ