കേരളാ സെറാമിക്സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്ലാന്റ് ഈ മാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍ പ്രസ്സ് എന്നീ പ്ലാന്റുകളാണ് നവീകരിച്ചത്. ഖനന ആവശ്യത്തിനായി ലാന്റ് പര്‍ച്ചേസ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂമി വാങ്ങി. ഉല്‍പാദനത്തിനുള്ള ഇന്ധനം എല്‍എന്‍ജിയിലേക്ക് മാറ്റാനുള്ള പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
നവീകരണം പൂര്‍ത്തിയാക്കിയ സ്ഥാപനത്തല്‍ 1500ടണ്‍ ഉല്‍പാദനശേഷി കൈവരിച്ചു. 2016-17 ന്റെ ആദ്യ പകുതിയില്‍ പ്രതിമാസ ഉല്‍പാദനം 150 ടണ്ണോളം താഴ്ന്നിരുന്നു. വാര്‍ഷികവിറ്റുവരവ് ശരാശരി 2.5 കോടി എന്നത് 7 കോടി രൂപയായും ഉയര്‍ന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതി ഇതിനകം സെറാമികസ് സ്വന്തമാക്കി.