ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതി നിടെ വീണ്ടും അപകടം. എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലികോപ്റ്ററി ല്‍ നിന്ന് താഴെവീണു മരിച്ചു
റാഞ്ചി: ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കു ന്നതിനിടെ വീണ്ടും അപകടം. എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലി കോപ്റ്ററില്‍ നിന്ന് താഴെ വീണു മരിച്ചു. അപകടത്തില്‍ നിന്ന് പ്രതീക്ഷയിലേക്ക് പിടിച്ചു കയറിയെങ്കിലും വിധി അപ്രതീക്ഷിത നീക്കത്തിലൂടെ ആ ജീവന് കവര്‍ന്നെടുത്തു.
എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ, ആള് താഴേക്ക് പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യ മങ്ങളിലൂടെ പുറത്തുവന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, വ്യോമസേനയുടെ ഹെലി കോപ്റ്റര്‍ റോപ്പില്‍ നിന്ന് പിടിവിട്ടതാണ് അപകടത്തിന് കാരണമായത്. റോപ്പില്‍ തൂങ്ങിക്കിടന്ന ഇദ്ദേഹത്തിന്, കോ പ്റ്ററിന്റെ ചിറകിന്റെ ശക്തമായ കാറ്റില്‍ പിടിച്ചു നില്ക്കാന് സാധിച്ചില്ല. രക്ഷാപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ പിടിച്ചു കയറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. അപകടത്തിനു പിന്നാലെ റോപ്വേ മാനേജരും മറ്റു ജീവനക്കാരും സ്ഥലംവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ബാബാ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ. 766 മീറ്റര്‍ നിളമുള്ള റോപ് വേ 392 മീറ്റര്‍ ഉയരത്തിലാണ്. ഒരു കാബിനില്‍ നാലു പേര്‍ക്ക് കയറാനാവുന്ന 25 കാബിനുകളാണ് ആകെയുള്ളത്.
#Deoghar tragedy – one killed while rescue #DeogharRopewayAccident pic.twitter.com/j0i7RvRUyS
— Amit Shukla (@amitshukla29) April 11, 2022










