‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
‘ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി അധികാരം കേന്ദ്രീകരിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ഉയര്‍ത്തുന്ന പ്രശ്നങ്ങളാണ് അവഗണനയുടെ അടിസ്ഥാനപരമായ കാരണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആഗോളവല്‍കരണ നയങ്ങള്‍ക്കും വര്‍ഗീയ അജണ്ടകള്‍ക്കുമെതിരായി സംസ്ഥാനം ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധവും പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇടപെടലുണ് മറ്റൊരു ഘടകം. സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ബദലുയര്‍ത്താനുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കുന്നവിധം കേന്ദ്ര നയങ്ങള്‍ അതേപോലെ നടപ്പിലാക്കാന്‍ തയ്യാറില്ലെങ്കില്‍ ഫണ്ട് അനുവദിക്കില്ലെന്ന നയവും സ്വീകരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പൊതുവായുള്ള വിഹിതം ഇത്തരത്തില്‍ കുറയുമ്പോള്‍ കേരളത്തിലുള്ള വിഹിതം വീണ്ടും കുറയ്ക്കുകയാണ്. കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതം പരിശോധിച്ചാല്‍ മതി. സംസ്ഥാനം നേടിയ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് സാമ്പത്തികമായി ഞെരുക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം കേരളം എല്ലാറ്റിലും പിന്നിലാണെന്ന പ്രചരണം ഇവിടെ നടത്തുകയും ചെയ്തു. കേരള വികസനം നേരിടുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായങ്ങളും നല്‍കുന്നില്ല. എയിംസ് പോലും അനുവദിക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നയം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും’, പ്രമേയത്തില്‍ പറയുന്നു.
‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഏറ്റവും ക്രൂരമായ മുഖമാണ് പ്രകൃതി ദുരന്തങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത്. പ്രളയ കാലത്ത് വിദേശ സഹായത്തേയും, വിദേശ മലയാളികളില്‍നിന്ന് പണം സ്വരൂപിക്കാനുള്ള ശ്രമത്തേയും തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഗുജറാത്ത് പോലുള്ള സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളില്‍ വിദേശ സഹായം വാങ്ങുന്നതിന് അനുവാദം നല്‍കിയ കേന്ദ്ര സര്‍ക്കാരാണ് ഇത്തരമൊരു നയം സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയാണ് മുണ്ടകൈ ചുരല്‍മല ദുരന്തത്തിന് യാതൊരു സഹായവും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോള്‍ തിരിച്ചടക്കേണ്ട വായ്പയായി 529 കോടി രൂപ നല്‍കിയത്. അതാവട്ടെ ഒന്നര മാസത്തിനുള്ളില്‍ വിനിയോഗിച്ച് തീര്‍ക്കണമെന്ന നിബന്ധനയോടെയാണ് എന്നുള്ളതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം’, പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
മറ്റ് അഞ്ച് പ്രമേയങ്ങളും സമ്മേളനത്തില്‍ പാസാക്കി. രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനാണ് അവതരിപ്പിച്ചത്. യു.ജി.സി. കരട് ഭേദഗതിക്കെതിരായ പ്രമേയം പി.കെ. ബിജു അവതരിപ്പിച്ചു. സഹകരണമേഖലയെ സംരക്ഷിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം വി.എന്‍. വാസവനും കേരളത്തിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവശ്യപ്പെട്ടുള്ള പ്രമേയം കെ.കെ. ജയചന്ദ്രനും അവതരിപ്പിച്ചു.

Also read:  ഗസ്സ വെടിനിർത്തൽ ചർച്ചവീണ്ടും: ഹമാസ് നേതാക്കളും ഖത്തർ പ്രധാനമന്ത്രിയും

Related ARTICLES

വാണിജ്യ പ്രവര്‍ത്തനങ്ങളില്ല; ഒമാനില്‍ 35000ല്‍ പരം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി

മസ്‌കത്ത് : വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ വാണിജ്യ റജിസ്‌ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന  മന്ത്രാലയം . 35,778 വാണിജ്യ റജിസ്‌ട്രേഷനുകള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റദ്ദാക്കിയ

Read More »

ലൈസൻസില്ലാത്തവരെ ജോലിക്ക് വിളിക്കരുത്‌; ക്യംപെയ്നുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ

ദോഹ : ലൈസൻസില്ലാതെ വൈദ്യുത ജോലികൾ ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) ക്യംപെയ്ന് തുടക്കം കുറിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ്

Read More »

കുവൈത്തിൽ പുതിയ ഗതാഗത നിയമ ഭേദഗതി നാളെ മുതൽ; പിഴ വർധിപ്പിച്ചു, കടുത്ത ശിക്ഷ.

കുവൈത്ത് സിറ്റി : കുവൈത്തിൽ 1976 ലെ ഗതാഗത നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയുള്ള ഭേദഗതി നാളെ (ഏപ്രിൽ 22) മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് മൂന്നു മാസം മുൻപ്

Read More »

ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ ; മാറ്റങ്ങളുടെ പാപ്പ’ വിട പറഞ്ഞു

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവിൽ ഈസ്റ്റർ

Read More »

നിയമലംഘനം; അബുദാബിയിൽ റസ്റ്ററന്റിന് പൂട്ട് വീണു.

അബുദാബി : പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ റസ്റ്ററന്റ് അടപ്പിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റി ഈസ്റ്റ്-9ലെ മഹഷി ടൈം റസ്റ്ററന്റ് ആണ് അടപ്പിച്ചത്.ഷഹാമയിലെ തസിഫ് റസ്റ്ററന്റ്, മുഹമ്മദ് ബിൻ സായിദ്

Read More »

യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ

അബുദാബി : യുഎഇയുടെ വിദേശ വ്യാപാരം 2024ൽ 5.23 ട്രില്യൻ ദിർഹമായി ഉയർന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2021നെക്കാൾ 49 ശതമാനം കൂടുതൽ.ഇതിൽ കയറ്റുമതി മാത്രം 2.2 ട്രില്യൻ ദിർഹം വരും. മധ്യപൂർവദേശത്തിന്റെ മൊത്തം

Read More »

സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും നികുതി തുക തിരികെ ലഭിക്കും

റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത നികുതി അഥവാ വാറ്റാണ് നിലവിലുള്ളത്. ഇതിനുള്ള

Read More »

മുൻ പ്രവാസികൾക്ക് കേരളത്തിൽ ഒത്തുകൂടാൻ അവസരമൊരുക്കി ബഹ്‌റൈൻ പ്രവാസികളുടെ മഹാസംഗമം ‘ഹാർമണി 2025’

മനാമ : ബഹ്‌റൈനിൽ മുൻപ് ജോലി ചെയ്തവരും ഇപ്പോൾ നാട്ടിൽ സ്‌ഥിരതാമസമാക്കിയവരും ബഹ്‌റൈനിൽ ഉള്ളവരുമായ പ്രവാസികളുടെ കൂടിച്ചേരലിന് വേദി ഒരുക്കികൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടക്കുന്ന മഹാ സംഗമത്തിന്റെ മൂന്നാമത് പതിപ്പ്,

Read More »

POPULAR ARTICLES