പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ വികാര ങ്ങള്‍ മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതി വേണ്ടെന്നു വയ്ക്കണമെന്നും അല്ലെങ്കില്‍ ജന ങ്ങള്‍ സര്‍ക്കാരിന്റെ പല്ലു പറിക്കുമെന്നും രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം :
പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കി കൊണ്ടുവരുന്ന ഈ കെ. റെയില്‍നോട് ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. ധൃതി പിടിച്ച് ചെയ്യേണ്ട ഒരു കാര്യമല്ല ഇത്. യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു ബദല്‍ പദ്ധതി മുന്നോട്ടു വച്ചിരുന്നു. ഈ സര്‍ക്കാ ര്‍ ആ പദ്ധതി ഏറ്റെടുക്കണം. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ നിയമസഭാ സമ്മേള നം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങളുടെ ആശയങ്ങള മനസ്സിലാക്കി അതിന്റെ അടിസ്ഥാന ത്തില്‍ ഈ പദ്ധതി വേണ്ടെന്നു വയ്ക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിന്റെ പല്ലുപറിക്കും.