സിപിഎം നേതാവും മുന്‍ എംപിയുമായ കെ ചന്ദ്രന്‍പിള്ള ജിസിഡിഎ ചെയര്‍മാനാകും.വി സലിം രാജിവെച്ച ഒഴിവിലാണ് ചന്ദ്രന്‍ പിള്ള നിയമിതനാകുന്നത്
കൊച്ചി:സിപിഎം നേതാവും മുന്‍ എംപിയുമായ കെ ചന്ദ്രന്‍പിള്ള ജിസിഡിഎ ചെയര്‍മാനാകും. അടു ത്ത ആഴ്ച അദ്ദേഹം ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.വി സലിം രാജിവെച്ച ഒഴിവിലാണ് ചന്ദ്രന്‍ പിള്ള നിയമിതനാകുന്നത്.
ജിസിഡിഎ ചെയര്‍മാന്‍ പദവിയിലേക്ക് ജില്ലയിലെ പല സിപിഎം നേതാക്കള്‍ക്കും നോട്ടമുണ്ടായിരുന്നു. എന്നാല്‍ സീനിയോറിറ്റി പരിഗണിച്ചാണ് കെ ചന്ദ്രന്‍പിള്ളയെ നിയ മിക്കാന്‍ തീരുമാനിച്ചത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ ചന്ദ്രന്‍പിള്ള സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയാണ്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ജിസിഡിഎയുടെ ചുമതല സിപിഎമ്മാണ് ഏറ്റെടുക്കാറുള്ളത്.