ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ,സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇം ഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തിഒന്‍പതു ഡോക്യൂമെന്റ്ററി കളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥ മിക സെലെക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്
പാലക്കാട് : ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് പാലക്കാട് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ പതിനേഴു ഡോക്യൂമെന്ററികള്‍ മത്സ രവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ, സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തി ഒന്‍പതു ഡോക്യൂമെന്റ്ററികളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥമിക സെലെക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ഫെബ്രു വരി 20നു പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുന്ന ഡോക്യൂമെന്ററി മേളയില്‍ സൗജ ന്യമായി പ്രദര്‍ശിപ്പിക്കും.
ഓരോ ഡോക്യൂമെന്ററിയുടെയും പ്രദര്‍ശനത്തിനുശേഷം എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ഫോ റം ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് insightthecreativegroup@ gmail. com എന്ന ഇ-മെയിലിലോ 9446000373 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പതിനായിരം രൂപയും അവാര്‍ഡും സാക്ഷ്യപത്രവും
പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പതിനായിരം രൂപയും കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ അവാര്‍ഡും, സാക്ഷ്യപത്രവും സമ്മാനമായി നല്‍ കും. മേളയില്‍ നിരവധി ചലച്ചിത്ര പ്രതിഭകള്‍ പങ്കെടുക്കും.