സര്‍വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കി യത് കാരണം കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്നും തുക തി രിച്ചു പിടിക്കാന്‍ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവ്
തിരുവനന്തപുരം: സര്‍വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കിയത് കാരണം കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്നും തുക തിരിച്ചു പിടിക്കാന്‍ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ 5 തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.
2022 ജൂണ്‍ 26ന് സര്‍വീസ് മുടക്കിയ തിരുവനന്തപുരത്തെ പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേ രൂര്‍ക്കട ഡിപ്പോകളിലെ ജീവനക്കാരില്‍ നിന്നാണ് ശമ്പളം തിരികെ പിടിക്കുക. 49 ഡ്രൈവര്‍മാര്‍ ക്കും 62 കണ്ടക്ടര്‍മാര്‍ക്കും എതിരെയാണ് നടപടി.
കൂടാതെ, 2021 ജൂലൈ 12ന് സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി നടത്തിപ്പില്‍ പ്രതിക്ഷേധിച്ച് പാറശ്ശാല ഡിപ്പോയി ലെ 8 ജീവക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ ന്ന് ഉണ്ടായ നഷ്ടമായ 40,277 രൂപ 8 ജീവക്കാരില്‍ നിന്ന് തുല്യമായി തിരിച്ചു പിടിക്കാനും കെ എസ് ആര്‍ ടി സി ഉത്തരവിട്ടു.