- കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷം കര്‍ഫ്യൂ തുടരാന്‍ മന്ത്രിഭായോഗം തീരുമാനം
- ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ ഡെലിവറി സൗകര്യം
- രാത്രി പന്ത്രണ്ടു വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്തവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശനം
- പ്രവാസികളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരും
- പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍
- ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 7 മുതല്‍ രാത്രി 10 വരെ താമസ കേന്ദ്രങ്ങളില്‍ വ്യായാമത്തിനായുള്ള നടത്തം
കുവൈത്ത് : കുവൈത്തില്‍ ഏപ്രില്‍ എട്ടു മുതല്‍ 22 വരെ വൈകുന്നേരം 7 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ആയിരിക്കും ഭാഗിക കര്‍ഫ്യൂ സമയം പുന:ക്രമീകരിച്ചു. വൈകീട്ട് അഞ്ചിന് ആരം ഭിച്ച് പുലര്‍ച്ചെ അഞ്ചിന് അവസാനിക്കുന്നതായിരുന്നു നിലവില്‍ കര്‍ഫ്യൂ സമയം. വൈകീട്ട് ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് പരിഷ്‌കരിച്ച സമയം. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് 7 മുതല്‍ രാത്രി 10 വരെ താമസ കേന്ദ്രങ്ങ ളില്‍ വ്യായാമത്തിനായുള്ള നടത്തം അനു വദിക്കും.
ഹോട്ടലുകള്‍ക്ക് പുലര്‍ച്ചെ മൂന്ന് വരെ ഡെലിവറി സൗകര്യം അനുവദിച്ചിട്ടുണ്ട്. രാത്രി പന്ത്രണ്ടു വരെ മുന്‍കൂട്ടി അപോയ്ന്‍മെന്റ് എടുത്തവര്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കാന്‍ അനുവ ദിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് മസ്‌റം അറിയിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിഭായോഗത്തിലായിരുന്നു തീരുമാനം.
കോവിഡ് വ്യാപന തോത് അവലോകനം ചെയ്ത ശേഷമാണു കര്‍ഫ്യൂ തുടരാന്‍ മന്ത്രിഭായോഗം തീരു മാനിച്ചത്. നേരത്തെ ഏപ്രില്‍ എട്ടുവരെ യായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. പ്രവാസി കളുടെ പ്രവേശന വിലക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുടരാനും മന്ത്രിസഭ നിര്‍ദേശം നല്‍കി. റമദാനില്‍ താമസകേന്ദ്രങ്ങളിലെ പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ നടത്താന്‍ അനുവദിക്കുമെന്നു ഔകാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്




















