കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കൻ മേഖലയിൽ ചെറിയ ഭൂചലനം ഉണ്ടായതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ ഭാഗമായ കുവൈത്ത് നാഷനൽ സീസ്‌മിക് നെറ്റ്‌വർക്ക് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 10.21നാണ് ചലനമുണ്ടായത്. തെക്കുപടിഞ്ഞാറൻ കുവൈത്തിലെ മനാഖീഷ് പ്രദേശത്ത് 3.9 തീവ്രത രേഖപ്പെടുത്തി.
