യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ കലയുടെ അരങ്ങാണ് നവരംഗ് . വിര്‍ച്വല്‍ വേദിയില്‍ ബാലപ്രതിഭകളുടെ മാറ്റുരയ്ക്കും
ദുബായ് : കുരുന്നുകളുടെ കലോത്സവമായ നവരംഗ് 2022 ഇന്ന് അരങ്ങേറും. യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച കൂട്ടായ്മയാണ് നവരംഗ്.
ബാലപ്രതിഭകളുടെ സംഗീത, നൃത്ത, കാവ്യകേളികളുടെ അരങ്ങേറ്റമാണ് ഈ വേദിയില്‍ നടക്കുന്നതെന്ന് പരിപാടിയുടെ കോര്‍ഡിനേറ്ററായ ഗിരീഷ് വാസുദേവ് പറഞ്ഞു.
പുതിയ സാഹചര്യങ്ങളില്‍ വിര്‍ച്വല്‍ വേദിയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. നൂറുകണക്കിന് കുരുന്നു പ്രതിഭകളാണ് ഈ പരിപാടിയില്‍ അണിനിരക്കുന്നത്.
സംഗീതവും, നൃത്തത്തിനും ഒപ്പം സാഹിത്യാഭിരുചി വളര്‍ത്താന്‍ പദ്യപാരായണവും മത്സര ഇനമായി ഒരുക്കിയിട്ടുണ്ട്. ദേശീതയും സംസ്‌കാരവും അടിസ്ഥാനമാക്കിയാണ് ഇക്കുറി നവരംഗ് കലാസംഗമം സംഘടിപ്പിക്കുന്നത്.
നവരംഗ് 2022 ന്റെ മുഖ്യാതിഥി സിനിമസംവിധായകനും എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ശരത് എ ഹരിദാസനാണ്.
വേദപാരമ്പര്യങ്ങളെ കുറിച്ചും തനത് അനുഷ്ഠാന കലകളെ കുറിച്ചും ഗവേഷണം നടത്തുന്ന ശരത് അതിരാത്രത്തെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി ലോക ശ്രദ്ധ നേടി.
ജനപ്രിയ ചിത്രമായ സലാല മൊബൈല്‍സിന്റെ സംവിധായകനായ ശരത് നിരവധി ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
വിര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കലോത്സവമാണ് നവംരംഗ് 2022