ആലപ്പുഴയില്‍ ഒരു കാല്‍ ഇല്ലാത്തയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഓ ട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയാ യത്. കുനിച്ച് നിര്‍ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചതായി ജസ്റ്റിന്‍ പറയുന്നു
ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കാല്‍ ഇല്ലാത്തയാളെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഓട്ടോ ഡ്രൈവറായ ജസ്റ്റിനാണ് കുത്തിയതോട് പൊലിസിന്റെ ക്രൂരമര്‍ദ്ദന ത്തിന് ഇരയായത്. കുനിച്ച് നിര്‍ ത്തി നട്ടെല്ലില്‍ ചുറ്റിക കൊണ്ട് ഇടിച്ചതായി ജസ്റ്റിന്‍ പറയുന്നു.
അതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ പൊലിസ് ശ്രമിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ര ണ്ടുദിവസം മുമ്പാണ് സംഭവം. പുന്നപ്ര ജങ്ഷനില്‍ വച്ചാണ് ജസ്റ്റിനെ പൊലിസ് പിടികൂടിയത്. ഓ ട്ടോ തെറ്റായ വഴിയില്‍ ഓടിച്ചെന്ന് പറഞ്ഞാണ് പൊലിസ് മര്‍ദ്ദിച്ചതെന്നാണ് ജസ്റ്റിന്‍ പറയുന്നത്. മൂ ന്ന് പൊലിസുകാര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത്. അവര്‍ മുഖത്തും ചെവിയിലും നട്ടെല്ലിലും ക്രൂര മായി അടിച്ചെന്നും ജസ്റ്റിന്‍ പറഞ്ഞു.
അടിയേറ്റതിനെ തുടര്‍ന്ന് തനിക്ക് നില്‍ക്കാനാവാതെ വന്നപ്പോള്‍ എസ്ഐ 108 ആംബുലന്‍സ് വിളി ച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ പൊലിസ് മര്‍ദ്ദിച്ചതാണെന്ന് പറ ഞ്ഞാല്‍ പിന്നീട് നീ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജസ്റ്റിന്‍ പറഞ്ഞു.