കുട്ടികളുമായി സംവദിക്കാന്‍ ലോകമെമ്പാടും നിന്നുള്ള ഇരുപത്തിയഞ്ച് എഴുത്തുകാര്‍
ഷാര്‍ജ : കുട്ടികളിലെ വായന ശീലം വളര്‍ത്തുന്നതിന് സംഘടിപ്പിച്ചിട്ടുള്ള വായനോത്സവം മെയ് പതിനൊന്നു മുതല്‍ 22 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും.
ഇന്ത്യയില്‍ നിന്നും വിഭ ബത്ര, പൂര്‍വ ഗ്രോവര്‍, പ്രിയ കുര്യന്‍, അനിത വചരജനി എന്നിവരാണ് എത്തുന്നത്. സര്‍ഗാത്മകത സൃഷ്ടിക്കുക എന്ന മുദ്രാവാക്യവുമായാണ് വായനോത്സവം നടക്കുന്നത്.
ഷാര്‍ജ ബുക് അഥോറിറ്റിയാണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും വീഡിയോ ഗെിയിമുകളുടെയും ലോകത്തു നിന്നും കുട്ടികളെ വായനയുടേയും സര്‍ഗാത്മകതയുടെയും വഴിത്താരകളിലേക്ക് കൈപിടിച്ച് നടത്തിക്കുക എന്ന ലക്ഷ്യവുമായണ് വായനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
കുട്ടികളുടെ അനിമേറ്റഡ് സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകന്‍ കെയില്‍ ബല്‍ദയാണ് വായനോത്സവത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖന്‍.
ജുമാന്‍ജി ഡെസ്പികബിള്‍ മീ, മിനിയോണ്‍സ് തുടങ്ങിയ അനിമേഷന്‍ സിനിമകളുടെ സംവിധായകനാണ് കെയില്‍.
പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള 139 പ്രസാധകരുടെ പുസ്തകങ്ങളാകും പ്രദര്‍ശിപ്പിക്കുക. പുതിയതും പഴയതുമായ പുസ്തകങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഇക്കുറി അണിനിരത്തുക.
കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.