വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 5നും 6.30നും ഇടയ്ക്കാണ് സംഭവം
തിരുവനന്തപുരം : വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെുത്തി. ഇടവ ശ്രീയേറ്റില്‍ ഷാ ഹിദ (60) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴ ക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കു ത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെുത്തു.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ഷാഹിദയും സിദ്ദിഖും തമ്മില്‍ നിരന്തരം വീ ട്ടില്‍ വഴക്കായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ച ത്. ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്.
സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡി ക്കല്‍ കോളജിലേക്ക് മാറ്റി.