അര്‍ദ്ധരാത്രി 12 മണിയോടെയായിരുന്നു കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴി ലാളി കള്‍ക്കിടയില്‍ തര്‍ക്കം തുടങ്ങിയത്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് അക്ര മത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടു കള്‍. മദ്യപിച്ച തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കി യതെ ന്ന് ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് വ്യ ക്തമാക്കി
കൊച്ചി:കിഴക്കമ്പലത്ത് പരസ്പരം ഏറ്റുമുട്ടിയ അതിഥി തൊഴിലാളികള്‍ പൊലീസ് ജീപ്പ് കത്തിച്ച സംഭവ ത്തില്‍ 150 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കിഴക്കമ്പലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ റെയ്ഡ് തുടരുകയാണ്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവര്‍ പരസ്പരം ഏറ്റു മുട്ടുകയും സംഘര്‍ഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കു കയുമായിരുന്നു.
ഏകദേശം 150ഓളം വിവിധ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നും ഇതില്‍ നിരവധി പേ രുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഞ്ഞൂറിലധികം പൊലീസുകാരെത്തിയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തൊഴിലാളികളുടെ കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കി റ്റക്സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്.
ക്രിസ്മസ് കരോള്‍ നടത്തിയത് സംബന്ധിച്ച തര്‍ക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ക ലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം. ഇവിടേ ക്കെത്തിയ പൊലീസുകാരെ തൊഴിലാളികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒരു പൊലീസ് ജീപ്പ് അടി ച്ചു തകര്‍ത്തതിന് ശേഷമായിരുന്നു കത്തിച്ചത്. മറ്റൊരു വാഹനം പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തി ട്ടുണ്ട്.
തൊഴിലാളികളുടെ ക്യാമ്പില്‍ സംഘര്‍ഷം, പൊലീസുകാര്‍ക്ക് നേരെ കല്ലേറ്
തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീ സ്. ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറില്‍ കുന്നത്തുനാട് സി ഐ വി.ടി ഷാജനുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു. സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്പ് ചെയ്യുകയാണ്. മദ്യപിച്ച തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക്ക് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.