മറ്റൊരാളുടെ സഹായത്തോടെ ഭര്‍ത്താവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന ശേഷം മൃതദേഹം താമസസ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു. പിന്നാലെ ഭര്‍ത്താവി നെ കാണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി
തൃശൂര്‍: കാണാതായ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന് കുഴിച്ചിട്ട് യുവതി. തൃശൂര്‍ പെരിഞ്ചേരിയിലാണ് സംഭവം.സംഭവുമായി ബന്ധപ്പെട്ട് ഭാര്യയെയും കുഴിച്ചിടാന്‍ സഹായിച്ചയാളെയും പൊലീസ് കസ്റ്റഡിയി ലെടുത്തു. ചേര്‍പ്പ് പെരിഞ്ചേരി മണവാംകോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാളിലെ ഹൂഗ്ലി ഫരീദ്പൂര്‍ സ്വദേശി രേഷ്മ ബീവി(33)യാണ് ഭര്‍ത്താവ് മന്‍സൂര്‍ മാലിക്കി (40)നെ കൊലപ്പെടുത്തിയതായി പൊലീസിനെ അറിയിച്ചത്.
ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്.മറ്റൊരാളുടെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പുവടി കൊ ണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അന്വേഷണത്തില്‍ രേഷ്മ ത ന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ 12ന് അര്‍ധരാത്രി പന്ത്രണ്ടോടെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് കമ്പിവടിയെടു ത്ത് തലയ്ക്കടിച്ചു. അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. മൃതദേഹം വീടിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന ബം ഗാള്‍ സ്വദേശി ഭീരു (33) എന്നയാളുടെ സഹായത്തോടെ പുലര്‍ച്ചെ വാടക വീടിന്റെ പിറകിലെ പറമ്പി ല്‍ കുഴിച്ചുമൂടി.
ഞായറാഴ്ച രാവിലെ രേഷ്മ ബീവി ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ ഒരാഴ്ചയായി കാണാനി ല്ലെന്നും ബംഗാളിലേക്ക് പോയതായി സംശയമുണ്ടെന്നും പരാതി നല്‍കി.മറ്റൊരു ബംഗാള്‍ സ്വദേശിയോ ടൊപ്പമാണ് പരാതി നല്‍കാനെത്തിയത്.മന്‍സൂര്‍ മാലിക്കിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ താമസസ്ഥലത്തിന്റെ പരിധിയില്‍ത്തന്നെ ഉണ്ടെന്ന് മനസ്സിലായി. ഇക്കാര്യം ഉച്ചയോ ടെ രേഷ്മ ബീവിയെ അറിയിച്ചു.തുടര്‍ന്ന് രേഷ്മ ബീവി താന്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടതാണെന്ന് പ രാതി നല്‍കാന്‍ ഒപ്പം വന്നയാളെ വിളിച്ചറിയിച്ചു. ഇയാള്‍ ഈ വിവരം പൊലീസിന് കൈമാറി.
രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്താന്‍ സഹായിച്ചയാളും പിടിയിലാ യിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച പുറത്തെടുക്കുമെന്നും പൊലീ സ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
- ഞായറാഴ്ച രാവിലെ രേഷ്മ ബീവി ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ ഒരാഴ്ചയായികാണാ നില്ലെന്നും ബംഗാളിലേക്ക് പോയതായി സംശയമുണ്ടെന്നും പരാതി നല്‍കി. മറ്റൊരു ബംഗാള്‍ സ്വദേ ശിയോടൊപ്പമാണ് പരാതി നല്‍കാനെത്തിയത്. മന്‍സൂര്‍ മാലിക്കിന്റെ മൊ ബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പാള്‍ താമസസ്ഥലത്തിന്റെ പരിധിയില്‍ ത്ത ന്നെ ഉണ്ടെന്ന് മനസ്സിലായി. ഇക്കാര്യം ഉച്ചയോടെ രേഷ്മ ബീവിയെ അറിയിച്ചു.തുടര്‍ന്ന് രേഷ്മ ബീ വി താന്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടതാണെന്ന് പരാതി നല്‍കാന്‍ ഒപ്പം വന്നയാളെ വിളി ച്ച റിയിച്ചു. ഇയാള്‍ ഈ വിവരം പൊലീ സിന് കൈമാറി.