അമേരിക്കയെ ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതി കരിച്ചു. പത്തു വര്‍ഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനില്‍ ഉണ്ടായ ഏറ്റവും വലിയ സൈ നിക നഷ്ടമാണ് ഇന്നലത്തേത്
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 85 ആയി. പതിമൂന്ന് യു എസ് സൈനികര്‍ ഉള്‍പ്പെടെയാണിത്. അമേരിക്കയെ ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. പത്തു വര്‍ഷ ത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനില്‍ ഉണ്ടായ ഏറ്റവും വലിയ സൈനിക നഷ്ടമാണ് ഇന്നലത്തേത്. സൈനികരുടെ മരണത്തില്‍ കണ്ഠമി ടറി മാധ്യമങ്ങളോട് സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്നാണ്.
അതേസമയം ചാവേര്‍ ആക്രമണത്തിനു ശേഷം അടച്ച വിമാനത്താവളം പ്രവര്‍ത്തനം പുനരാ രംഭിച്ചു. പതിവുപോലെ നൂറു കണക്കിന് അഫ്ഗാന്‍കാരാണ്, താലിബാന്‍ ഭരണം പിടിച്ച രാജ്യ ത്തുനിന്നു പുറത്തുകടക്കാനായി വിമാനത്താവളത്തില്‍ തടിച്ചുകൂടിയിട്ടുള്ളത്. വിമാനത്താവള ത്തിന്റെ നിയന്ത്രണം നിലവില്‍ യു.എസിനാണ്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുക ളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്ക യുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്ന തിനിടെയാണ് സംഭവം ഉണ്ടായത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നി ലെ കവാടത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം.
കാബൂള്‍ വിമാനത്താവളം ശവപ്പറമ്പായതോടെ മുപ്പതോളം രാജ്യങ്ങള്‍ നടത്തിവന്ന പൗരന്മാരെ ഒഴിപ്പിക്കല്‍ പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാല്‍, ദുഷ്‌കരമെങ്കിലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ബ്രി ട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ ഇനിയും സ്ഫോടനങ്ങള്‍ ഉണ്ടാകു മെന്നാണ് സിഐഎ മുന്നറിയിപ്പ്. അഫ്ഗാന്റെ അന്താരാഷ്ട്ര കായികതാരങ്ങളെ രാജ്യത്തിന് പുറ ത്തേയ്ക്ക് മാറ്റാന്‍ ഫിഫ ശ്രമിക്കുകയാണ്.
ഇന്നലെ വൈകിട്ടു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേ റ്റിന്റെ (ഐ എസ്) അഫ്ഗാന്‍ ഘടകമായ ഐഎസ് ഖൊരാസന്‍ ഏറ്റെടുത്തു. അമേരിക്കന്‍ സേന യെയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നാണ് ഐഎസ് അറിയിച്ചത്.