കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാജ വാറ്റുള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയായ മശണനെ അന്വേഷിച്ച് രണ്ട് ദിവസം മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു വെന്നാണ് ബന്ധുക്കള്‍ പറയുന്നത്
പാലക്കാട്:ഒരാഴ്ച മുന്‍പ് അട്ടപ്പാടിയില്‍ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ത്.
വ്യാജ വാറ്റുള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയായ മശണനെ അന്വേഷിച്ച് രണ്ട് ദിവസം മുന്‍പ് എ ക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയിരുന്നു വെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കേസില്‍ പ്രതി യായതിന്റെ മനോവിഷമം ആത്മഹത്യയ്ക്ക് കാരണമായെന്നാണ് പരാതി. ഇക്കാര്യം വിശദമായി പരി ശോധിക്കുമെന്ന് അഗളി പൊലീസ് അറിയിച്ചു.
എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മശണനെതിരെ കേസെടുത്തതെന്നും അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ വീട്ടിലേ ക്ക് പോയിരുന്നില്ലെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മി ഷണര്‍ വ്യക്തമാക്കി.