കാക്കനാട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ കോടികളുടെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തി ല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശങ്ക റിന് സസ്‌പെന്‍ഷന്‍. സിഐ അടക്കം നാല് എക്സൈസ് ഉദ്യോ ഗസ്ഥരെ സ്ഥലംമാറ്റി.സിഐ ബിനോജിനെ കാസര്‍കോടേക്ക് സ്ഥലംമാറ്റി
കൊച്ചി: കാക്കനാട് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ കോടികളുടെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച സം ഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശങ്ക റിന് സസ്‌പെന്‍ഷന്‍. സിഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.സിഐ ബിനോജിനെ കാസര്‍കോടേക്ക് സ്ഥലംമാറ്റി. പ്രിവന്റീവ് ഓഫീ സറേയും രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റി.അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്‌സൈസ് കമീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
മതിയായ പരിശോധനകള്‍ ഇല്ലാതെ രണ്ട് പേരെ വെറുതെ വിട്ടതായി എക്സൈസ് കമ്മീഷണറുടെ റി പ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. മഹസര്‍ തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറ യുന്നു. ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ് മഹസറില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. മേലുദ്യോഗ സ്ഥരുമായി സംസാരിക്കാതെയാണ് മഹസര്‍ തയ്യാറാക്കിയത്. കേസിന്റെ തുടക്കം മുതല്‍ ഒടുക്കം വ രെ ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലഹരി മരുന്ന് കേസിലെ രണ്ടു പ്രതികളെ വിട്ടയക്കാന്‍ മഹസറില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്ന ആരോപ ണം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.
പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത പണം,ലാപ്ടോപ്, മൊബൈല്‍ എന്നിവ കൃത്യമായി പരിശോധിച്ചി ല്ല. തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിലും വീഴ്ച സംഭവിച്ചു.കേസിന്റെ എല്ലാ തലങ്ങളിലും ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും കസ്റ്റംസും ചേര്‍ന്നാണ് കാക്കനാട് നിന്ന് ലഹരിമരുന്ന് പിടിച്ചത്. തുടര്‍ന്ന് ജില്ലാ എക്സൈസ് നര്‍ക്കോട്ടിക്സ് വിഭാഗത്തിന് കേസ് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതെന്നാണ് ആരോപണം. കേസിലെ രണ്ട് പ്രതികളെ വെറുതെ വിട്ടതാണ് ഇതില്‍ പ്രധാനം.
വിട്ടയച്ച പ്രതികളില്‍ ഒരു യുവതി കേസിലെ പ്രധാന തൊണ്ടിമുതലായ എംഡിഎംഎ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു കിലോ എംഡിഎംഎ പിടിച്ചതില്‍ ഒരാളെ പോലെ പ്രതി ചേര്‍ക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന ആക്ഷേപവും ഉയര്‍ ന്നിരുന്നു.