ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജൂ നിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ജൂനിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മേഖലയില്‍ ഭീക രര്‍ക്കായി സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ സൈനികര്‍ക്കായി പൂഞ്ച് ജില്ലയിലെ നര്‍കാസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നലെ രാത്രി ഏറ്റുമുട്ടല്‍ ഉണ്ടായത്. കഴി ഞ്ഞ ദിവസം പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ 5 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരു ന്നു. ഇതേ ഭീകരരുമായുള്ള ഏ റ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലു ദിവസമായി ഭീകരര്‍ക്കായുള്ള തെരച്ചില്‍ സേന തുടരുകയാണ്.
സംയുക്ത ഓപ്പറേഷനു വേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ട ലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം അറിയിച്ചു.