കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്.വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. വൈശാ ഖിന് പുറമേ, പഞ്ചാബില്‍ നിന്നുള്ള സുബേദാര്‍ ജസ്വന്തര്‍ സിങ്, മന്‍ദീപ് സിങ്, ഗജന്‍ സിങ്, ഉത്തര്‍ പ്രദേശ് സ്വദേശി സരണ്‍ജിത് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് സൈ ന്യം അറിയിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരില്‍ മല യാളിയും. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്.വൈശാഖാണ് വീരമൃത്യു വരിച്ച മലയാളി സൈനി കന്‍. വൈശാഖിന് പുറമേ, പഞ്ചാബില്‍ നിന്നുള്ള സുബേദാര്‍ ജസ്വന്തര്‍ സിങ്, മന്‍ദീപ് സിങ്, ഗജന്‍ സിങ്, ഉത്തര്‍പ്രദേശ് സ്വദേശി സരണ്‍ജിത് സിങ് എന്നിവരാണ് വീരമൃ ത്യു വരിച്ചതെന്ന് സൈന്യം അ റിയിച്ചു.
നാല് സൈനികരും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്നു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രണ്ട് സൈനി കര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രദേശത്ത് സുരക്ഷാസേന പരിശോധന തുടരുകയാണ്. പൂഞ്ച് ജില്ലയിലെ സു രങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപം വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോ ധ മന്ത്രാലയ വക്താവ് അറിയിച്ചു.
അനന്ത്നാഗിവും ബന്ദിപോറയിലും സൈന്യം ഇന്ന് രാവിലെ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാ ലെയാണ് പൂഞ്ചില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചവരെ പിടികൂടാന്‍ സൈന്യം ഇറങ്ങിയത്.











