ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാ ക്കിയത്
ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നട ത്തിയത്. പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് യോഗത്തില്‍ കശ്മീരിലെ നേതാ ക്കള്‍ ഉന്നയിച്ചത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ തങ്ങള്‍ വിവിധങ്ങളായ വിഷയങ്ങള്‍ മുന്നോട്ടുവച്ചെന്നും കേന്ദ്ര ത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്ന് സിപിഎം നേതാവ് യൂസുഫ് തരിഗാമി പറഞ്ഞു.
കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക, ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ പുനര ധിവാസം ഉറപ്പാക്കുക, എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക, വാസയോഗ്യമായ നിയമങ്ങള്‍ കൊണ്ടു വരിക എന്നീ ആവശ്യങ്ങളായിരുന്നു യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചത്.
സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വൈകില്ല. മണ്ഡല പുനര്‍ നിണ യത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തും. ജമ്മു കശ്മീരില്‍ ജനാധിപത്യം ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മോദി പറഞ്ഞു.
2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതി പക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തു ന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ, മന്ത്രി ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കശ്മീരില്‍ നിന്ന് ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാ ദ്, പിഡിപി നേതാവ് മെഹബൂ ബ മുഫ്തി , പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന്‍ ബെയ്ഗ്, നിര്‍മ്മല്‍ സിംഗ്, കവിന്ദര്‍ ഗുപ്ത , സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ജമ്മു ക ശ്മീര്‍ അപ്നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരി, പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സജ്ജാദ് ലോണ്‍, ജെ-കെ കോണ്‍ഗ്രസ് തലവന്‍ ജി എ മിര്‍, രവീന്ദര്‍ റെയ്ന, പാന്തേഴ്സ് പാര്‍ട്ടി നേതാവ് ഭീം സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.