ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാം. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപ്പീലില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്ത് കൊ ണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീക്കി
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മന്ത്രിയും മു സ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതിയില്‍ തിരിച്ചടി. ഇബ്രാഹിം കുഞ്ഞി നെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാം. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കി യ അപ്പീലില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്ത് കൊണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീ ക്കി.
ഇഡി അന്വേഷണത്തിനെതിരെ വാങ്ങിയ സ്റ്റേ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പ ന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നീക്കി. ഇഡി അന്വേഷണ ത്തിന് ഉത്തരവിട്ട ഹൈക്കോടതി സിം ഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി ഡി വിഷന്‍ ബെഞ്ചിനെ സമീപി ച്ചത്. ഈ സ്റ്റേ നീക്കി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് ഇഡിക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തി ന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്.പാര്‍ട്ടി പത്രത്തിന്റെ അക്കൗണ്ടിലേയ്ക്ക് 2016ല്‍ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂ പ നിക്ഷേപിച്ചെന്നും ഇതു പാലാരിവട്ടം മേല്‍പാലം നിര്‍മാണ ഇടപാടില്‍ ലഭിച്ച കോഴപ്പണമാണെന്നും ആരോപിച്ച് കളമശേരി സ്വദേശി ജി.ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്.
ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് സിം ഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിംകുഞ്ഞ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയത്. കേസില്‍ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പ് ചോദ്യം ചെയ്തി ട്ടുണ്ട്.