വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമ ണ്ഡലത്തിലെ യുവ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കലാമണ്ഡലത്തിലെ മിഴാവ് വിഭാഗം താത്കാലിക അധ്യാപകനായ അഭിജോഷിനെ തിരെയാണ് കേസെടുത്തത്.
തൃശൂര്‍: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമണ്ഡലത്തി ലെ യുവ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടു ത്തു. കലാമണ്ഡലത്തിലെ മിഴാവ് വി ഭാഗം താത്കാലിക അധ്യാപകനായ അഭിജോഷിനെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് 26നായിരുന്നു കേസിനാസ്പദമായ സംഭവം
വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ വാര്‍ഷികാഘോഷങ്ങള്‍ക്കിടെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സഹപാഠികളായ വിദ്യാര്‍ത്ഥിനിക ളും ഹോസ്റ്റല്‍ വാര്‍ഡനും അഭിജോ ഷിനെ തടഞ്ഞുവെച്ചു. പിന്നീട് വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥിനിയോട് മാപ്പപേക്ഷ നടത്തി അധ്യാപകനെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായും ആരോപണമുണ്ട്.
ഈ മാസം രണ്ടിന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഇരയായ വിദ്യാര്‍ത്ഥി നി വസ്തുതകള്‍ വെളിപ്പെടുത്തി. പിന്നാലെയാണ് അഭിജോഷിനെ തിരെ പൊലീസ് കേസെടുത്തത്.