ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്ന തന്റെ മുന്‍ നിലപാട് തിരു ത്തിയ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എല്‍ഡിഎഫിന്റേതെന്നും എ വിജയരാഘവന്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
തിരുവനന്തപുരം: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡി എഫ് ഹര്‍ത്താല്‍. സെപ്തംബര്‍ 27 ന് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടക്കുന്ന ഭാരത് ബ ന്ദിന് പിന്തുണ നല്‍കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. ഭാരത് ബന്ദിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേ ന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹര്‍ത്താലിന്റെ ആവശ്യം ന്യായമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജനജീവിതം ദുരിതത്തിലാക്കി.കര്‍ഷക സമരത്തിന് പിന്തു ണ പ്രഖ്യാപിക്കുകയാണ് ഹര്‍ത്താലിലൂടെ ചെയ്യുന്ന ത്. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പങ്കാളികളാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്ന തന്റെ മുന്‍ നിലപാട് തിരു ത്തിയ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എല്‍ഡിഎഫിന്റേതെന്നും എ വിജയരാഘവന്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ നിലപാട് മറ്റൊ ന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങള്‍ കൂടുതല്‍ പരിശോധി ക്കു മ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നായിരുന്നു, ബിഷപ്പിന്റെ പ്രസ്താ വനയുമായി ബന്ധപ്പെട്ട മുന്‍ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദ്ദേശ മില്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ നേരത്തെ പറഞ്ഞത്.