കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയു ടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു.ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവ രെയും ഉടന്‍ അറസ്റ്റ് ചെ യ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ.ദര്‍ശന്‍ പാല്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രി യുടെ വാഹനവ്യൂഹം ഇടിച്ചുകയറി രണ്ട് കര്‍ ഷകര്‍ കൊല്ലപ്പെട്ടു.ഇതില്‍ ഒരാള്‍ മരിച്ചത് കേന്ദ്രമ ന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയുടെ വെടിയേറ്റാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് കാര്‍ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പി ന്നാലെയുണ്ടായിരുന്നു.ആശിഷ് മിശ്രയേയും കാറിലുള്ള മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യണ മെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ.ദര്‍ശന്‍ പാല്‍ പ്രതികരിച്ചു.
നാളെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധി ക്കാനാണ് ആഹ്വാനം. ബിജെപി കര്‍ഷകരു ടെ കൊലയാളികളാണെന്ന് കിസാന്‍ ഏകതാ മോര്‍ച്ച ട്വിറ്ററിലൂടെ ആരോപിച്ചു.കേന്ദ്രമന്ത്രിയുടെ പരിപാടിക്ക് എതിരെ പ്രതിഷേധിക്കാന്‍ എത്തിയ കര്‍ ഷകര്‍ക്ക് നേരെയാണ് മന്ത്രിയുടെ മകന്‍ ആശിഷ് ഓടിച്ചിരുന്ന വാഹനം പാഞ്ഞുകയറിയത്. എ ന്നാല്‍, തന്റെ മകനല്ല വാഹനമോടിച്ചതെന്നും കര്‍ഷകരുമായുണ്ടായ സംഘര്‍ഷത്തില്‍ തന്റെ ഡ്രൈവറും ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്നും അജയ് മിശ്ര പറഞ്ഞു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധി ക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചി രുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കി യ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ വന്‍ തോതില്‍ ഉന്തും ത ള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിജെ പി നേതാക്കളുടെ വാഹനങ്ങള്‍ കര്‍ഷകര്‍ കത്തിച്ചു.