കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നി ന്നെത്തിയവരും രണ്ട് പേര്‍ ഡല്‍ഹിയില്‍ നിന്നെത്തിയവരാ ണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ബംഗളൂരു: കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ വി ദേശത്ത് നിന്നെത്തിയവരും രണ്ട് പേര്‍ ഡല്‍ഹിയില്‍ നിന്നെത്തിയ വരാണെന്നും ആരോഗ്യമന്ത്രി പറ ഞ്ഞു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ കേസുകള്‍ എട്ടായി.
ബ്രിട്ടണ്‍,നൈജീരിയ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് വിദേശത്തുനിന്നെത്തി യ മൂന്ന് പേര്‍.കര്‍ണാടകയില്‍ ഇന്ന് 317 പേര്‍ക്ക് കോവിഡ് സ്ഥിരീ കരിച്ചിരുന്നു. രണ്ട് പേര്‍ മരിച്ചതായി കര്‍ ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ത്യയില്‍ ഇതുവരെ 78 പേര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 32 പേരാണ് മഹാ രാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
രണ്ടാം സ്ഥാനത്ത് രാജസ്ഥാനാണ്. 17 പേരാണ് രാജസ്ഥാനില്‍ ഒമൈക്രോണ്‍ ബാധിതര്‍. കര്‍ണാടകയില്‍ എട്ടുപേരും ഡല്‍ഹിയില്‍ ആറുപേരും കേരളത്തില്‍ അഞ്ചുപേരു മാണ് പുതിയ കോവിഡ് വകഭേദം ക ണ്ടെത്തി ചികിത്സയിലുള്ളത്.ഗുജറാത്തില്‍ നാലുപേര്‍ക്കും കര്‍ണാടകയില്‍ മൂന്നും തെലങ്കാനയില്‍ രണ്ടും ആളുകള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.