കര്‍ണാടകയിലെ ഹെനഗലിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളാ യ ദമ്പതികള്‍ മരിച്ചു.കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ കെ എ മുഹമ്മദ് കു ഞ്ഞി(65),ഭാര്യ ആയിഷ(62) എന്നിവരാണ് മരിച്ചത്
ബംഗളൂരു : കര്‍ണാടകയിലെ ഹെനഗലിലുണ്ടായ വാഹനാപകടത്തില്‍ കാ സര്‍കോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. കാസര്‍കോട് തളങ്കര നുസ്രത്ത് നഗറിലെ കെ എ മുഹമ്മദ് കുഞ്ഞി(65),ഭാര്യ ആയി ഷ(62) എന്നിവരാണ് മരി ച്ചത്. കുടുംബം കര്‍ണാടകയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അ പകടം.
കര്‍ണാടക ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. നാലു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനും ഇടയിലായിരുന്നു അപകടം. ആയിഷ ആശുപത്രിയിലെ ത്തിക്കും മുമ്പും, മുഹമ്മദ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഹനഗല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ദമ്പതികളുടെ മക്കളായ സിയാദ്,ഭാര്യ സജ്ന,ഇവരുടെ മക്കളായ മുഹമ്മദ്,ആയിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഹുബ്ള്ളിയില്‍ തീര്‍ഥാടനത്തിന് പോകുന്നതിനിടെ ഹാവേരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഹോണ്ട അമേ സ് കാര്‍ കര്‍ണാടക ആര്‍ടിസി ബസുമായി നേര്‍ക്ക് നേര് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തി ല്‍ കാറിന്റെ മുന്‍വശം ബസ്സിനുള്ളിലേക്ക് കയറി. 2014ല്‍ ആര് എസ് എസുകാര്‍ കുത്തിക്കൊലപ്പെടു ത്തിയ സൈനുല്‍ ആബിദീന്റെ മാതാപിതാക്കളാണ് മരണപ്പെട്ടവര്‍.