കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പരസ്യമായി ആവശ്യ പ്പെട്ടു. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍.ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത് നേതാക്കള്‍ അടുത്തിടെ ബിജെപി വി ട്ടിരുന്നു
ബെംഗളൂരു : കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കേ അധികാര ത്തിലുള്ള ബിജെപിക്ക് തിരിച്ചടി. വീരശൈവ ലിംഗായത്ത് ഫോറം, കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് നേതൃത്വം അണികളോട് പര സ്യമായി ആവശ്യപ്പെട്ടു. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്നവരാണ് ലിംഗായത്തുകള്‍. ജഗ ദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത് നേതാക്കള്‍ അടുത്തിടെ ബിജെപി വിട്ടിരുന്നു.
പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണക്കുന്ന വിഭാഗമാണ് വീരശൈവലിംഗായത്ത് ഫോറം. മുന്‍ ബി. ജെ.പി. നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങിയ ലിംഗായത്ത് നേതാക്കള്‍ സീറ്റ് നിഷേ ധിച്ചതിന് പിന്നാലെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.ഇതിനു പുറകേയാണ് ഇപ്പോള്‍ കോണ്‍ ഗ്രസിന് പരസ്യ പിന്തുണയറിയിച്ച് ഫോറം രമഗത്തെത്തിയിരിക്കുന്നത്.
ഇവര്‍ക്ക് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ ലിംഗായത്തുകള്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ഒതുക്കി തീര്‍ത്തു, ജഗദീഷ് ഷെ ട്ടാര്‍, ലക്ഷ്മണ്‍ സാവദി തുടങ്ങി ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയില്‍ സ്വധീനമുള്ള നേതാക്കള്‍ക്ക് സീറ്റ് ന ല്‍കിയില്ല എന്നീ കാരണങ്ങളാല്‍ ഫോറം പൊതുവില്‍ ബിജെപിയുമായി ഇടഞ്ഞിരിക്കുകയായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആവശ്യമുള്ളതുകൊണ്ടും മറ്റു മാര്‍ഗമില്ലാത്തതിനാലും യെദ്യൂ രപ്പയെ ബിജെപി പ്രചാരണത്തില്‍ മുന്നില്‍ നിര്‍ത്തി. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് ഇ പ്പോള്‍ ഈ വീരശൈവലിംഗായത്ത് ഫോറത്തിന്റെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ക ത്ത് പുറത്തുവന്നത്.