ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 17പേര്‍ മ രിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് വന്‍ ദുരന്തം. മണ്ണിടിച്ചിലില്‍ മ രിച്ചവരുടെ എണ്ണം 23ആയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചെമ്പൂരിലെ ഭാരത് നഗ റിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവ രെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ വീടുകള്‍ പൂര്‍ണമായും നശിച്ചു. കെ ട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 17പേര്‍ മരിച്ചു.
മെട്രോ സ്റ്റേഷനില്‍ അടക്കം കനത്ത മഴയെ തുടര്‍ന്ന് മുങ്ങി. പലയിടത്തും റോഡ്, ട്രെയിന്‍ ഗതാഗ തം തടസ്സപ്പെട്ടു. ഇന്നും കനത്ത മഴ തുടരുമെ ന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ്. 17 ട്രെയിനുകള്‍ റദ്ദാക്കിയതായി സബര്‍ബന്‍ റെയില്‍വെ അറിയിച്ചു. പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. ഇന്നലെ രാത്രി എട്ടു മണി മു തല്‍ പുലര്‍ച്ചെ രണ്ടുമണിവരെ 156.94 മി ല്ലി മീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്. ഇത് റെക്കോര്‍ ഡാണ്. മുംബൈയുടെ കിഴക്ക്,പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലും കനത്തമഴയാണ് ലഭിച്ചത്.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കും.











