നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്ത് മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം കുഴിച്ചിട്ട 30ലധികം നായകളുടെ ജഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയ ച്ചു
കൊച്ചി : തെരുവ് നായകളെ കൊന്നുകുഴിച്ച് മൂടിയത് നഗരസഭ അധികൃതരുടെ ഒത്താശയോ ടെ യാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. തൃക്കാക്കര നഗരസഭയിലാണ് നായകളെ ക്രൂരമായി കൊന്നു വധശിക്ഷ നടപ്പിലാക്കിയത്. നഗര സഭാ കാര്യാല യത്തിന് തൊട്ടടുത്ത് മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം കുഴിച്ചിട്ട 30ലധികം നായകളുടെ ജ ഡം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂട്ടത്തോടെ നായകളെ കൊന്നിട്ടുണ്ടെന്ന നി ഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വി ഷം കുത്തിവെച്ചാണോ കൊന്നതെന്നറിയാന്‍ കുഴി ച്ചിട്ടിരുന്ന നായകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടത്തിനയച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ് പെക്ടറുടെ നിര്‍ദേശ പ്രകാരമാണ് നായകളെ പിടികൂടിയതെന്ന് അറസ്റ്റിലായ വാഹന ഡ്രൈവര്‍ പ ള്ളിക്കര സ്വദേശി സൈജന്‍ ജോസഫ് മൊഴി നല്‍കി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ മൂന്നു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. തി രു വനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തുനായ യെ തല്ലിക്കൊന്ന കേസില്‍ ഹൈക്കോടതി നിയോ ഗിച്ച അമിക്കസ് ക്യൂറിയോട് തൃക്കാക്കര സംഭവത്തില്‍ ഡിവിഷന്‍ ബെഞ്ച് റിപ്പോര്‍ട്ട് തേടിയിരു ന്നു. ജില്ലാ പഞ്ചായത്തിന്റെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് (എസ്. പി. സി.എ.) സംഘം നടത്തിയ അന്വേഷണത്തില്‍ നഗരസഭ അധികൃതരുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. നഗരസഭാ കമ്യൂണിറ്റി ഹാളിലാണ് നായവേട്ടക്കാര്‍ തമ്പടിച്ചി രു ന്നത്. പിടികൂടാനുള്ള ഉപകരണങ്ങളും വിഷവും സിറിഞ്ചുമെല്ലാം ഇവിടെ നിന്ന് കണ്ടെത്തി. ഒരു നായയ്ക്ക് 500 രൂപ വാഗ്ദാനം ചെയ്താണ് സംഘത്തെ നഗരസഭ നിയോഗിച്ചിരുന്നതെന്നും അന്വേഷ ണ ത്തില്‍ വ്യക്തമായി.
മൂന്ന് നായകളെ പിടികൂടി തല്ലികൊല്ലുന്ന ദൃശ്യങ്ങള്‍ നാട്ടുകാര്‍ പൊലീസിന് നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നായകളെ പിടികൂടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും എസ്.പി.സി.എ സംഘത്തിന് ലഭിച്ചു. വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തില്‍ കുരുക്കി, വിഷം കുത്തിവച്ചു കൊന്ന് വാനിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രാകൃതമായ രീതിയിലാണ് സംഘം കുരുക്കിട്ട് പിടികൂടുന്ന നായകള്‍ക്ക് ഉഗ്രവിഷം കുത്തി വെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുന്‍പ് നായ കുഴഞ്ഞു വീണ് ചാവും. കൊലപ്പെ ടു ത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേര്‍ന്നുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി അറസ്റ്റിലായാള്‍ സമ്മതിച്ചിരുന്നു.
ഇന്‍ഫോപാര്‍ക്ക് എസ്.ഐ. അനസ്, എസ്.പി.സി.എ. സെക്രട്ടറി ടി.കെ. സജീവ്, ഇന്‍സ്‌പെക്ടര്‍ വി ഷ്ണു വിജയ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് കെ.ബി. ഇക്ബാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരി ശോധന നടത്തിയത്.











